Football

ഹൈദരാബാദിനോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്

ഹൈദരാബാദിനോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്
X


കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ ഫൈനലിലേറ്റ പരാജയത്തിന് ഹൈദരാബാദ് എഫ് സിയോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈ സീസണില്‍ ഹൈദരാബാദിനോട് ആദ്യമായി ഏറ്റുമുട്ടിയ മഞ്ഞപ്പട എതിരില്ലാത്ത ഒരു ഗോളിനാണ് ചാംപ്യന്‍മാരെ വീഴ്ത്തിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. 18ാം മിനിറ്റില്‍ ദിമിദ്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. സീസണിലെ ഹൈദരാബാദിന്റെ ആദ്യ തോല്‍വിയാണ്. തോറ്റെങ്കിലും ഹൈദരാബാദ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it