Football

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല ഇനി ടി പി രഹനേഷ് കാക്കും

കോഴിക്കോട് സ്വദേശിയായ രഹനേഷ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. ഐഎസ്എല്ലിന്റെ 2015 സീസണില്‍ മറ്റ് ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ രഹനേഷ് അതേവര്‍ഷം നാല് ക്ലീന്‍ ഷീറ്റുകള്‍ കരസ്ഥമാക്കി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ ഗോള്‍കീപ്പറായി മാറി. മുന്‍പ് ഒഎന്‍ജിസി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുനൈറ്റഡ് തുടങ്ങിയ ടീമുകള്‍ക്കായി രഹനേഷ് കളിച്ചിട്ടുണ്ട്. 2015-16വര്‍ഷത്തില്‍ ദേശീയ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീമിലും 2017ല്‍ ദേശീയ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല ഇനി ടി പി രഹനേഷ് കാക്കും
X

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡ് എഫ് സിയുടെ ഗോള്‍ കീപ്പറായിരുന്ന ടി പി രഹനേഷ് ഐഎസ്എല്ലിന്റെ വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റ്‌ഴ്‌സിന്റെ ഗോള്‍ വല കാക്കും.കോഴിക്കോട് സ്വദേശിയായ രഹനേഷ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. ഐഎസ്എല്ലിന്റെ 2015 സീസണില്‍ മറ്റ് ഗോള്‍കീപ്പര്‍മാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ രഹനേഷ് അതേവര്‍ഷം നാല് ക്ലീന്‍ ഷീറ്റുകള്‍ കരസ്ഥമാക്കി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ ഗോള്‍കീപ്പറായി മാറി. മുന്‍പ് ഒഎന്‍ജിസി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലാജോങ്, രംഗ്ധാജീദ് യുനൈറ്റഡ് തുടങ്ങിയ ടീമുകള്‍ക്കായി രഹനേഷ് കളിച്ചിട്ടുണ്ട്. 2015-16വര്‍ഷത്തില്‍ ദേശീയ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീമിലും 2017ല്‍ ദേശീയ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ടി പി രഹനേഷുമായി കരാറൊപ്പിട്ടതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഷട്ടോരി അഭിപ്രായപ്പെട്ടു. മികച്ച കായിക ശേഷിയും ബോളില്‍ മികച്ച നിയന്ത്രണവും പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ അനുഭവ പരിചയം ടീമിന് പൊതുവായി മികച്ച സ്ഥിരത കൈവരുത്തുവാന്‍ സഹായിക്കും. ഈ സീസണില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടു പോകുമെന്നും കോച്ച് ഷട്ടോരി പറഞ്ഞു. ഒരു മലയാളിയായതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുവാന്‍ ഒരവസരത്തിനായി ആകാംഷയോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഈ അവസരം ലഭിച്ചതില്‍ ക്ലബിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും രഹനേഷ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് ആരാധകരില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഹൃദയഹാരിയാണ്. ഒരു കളിക്കാരനെന്ന നിലയില്‍, ഇത് പ്രചോദനവും അതേ സമയം ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നു. വരുന്ന സീസണില്‍ താന്‍ നൂറു ശതമാനം പരിശ്രമിക്കുകയും, ക്ലബിനായി പൂര്‍ണ്ണ പ്രതിബദ്ധത ഉറപ്പാക്കുകയും ചെയ്യുമെന്നും ടി പി രഹനേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it