Football

മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു

എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് മുഹമ്മദ് റാഫി പറഞ്ഞു

മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു
X

കൊച്ചി: മലയാളി സെന്റര്‍ ഫോര്‍വേഡ് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സില്‍ മടങ്ങിയെത്തുന്നു. 2004 ല്‍ എസ്ബിടിയിലാണ് തന്റെ പ്രഫഷണല്‍ ഫുട്‌ബോള്‍ജീവിതം ആരംഭിച്ചത്.2009-10 ഐ ലീഗില്‍ ഒരിന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്ക് റെക്കോര്‍ഡായ 14ഗോളുകള്‍ നേടിക്കൊണ്ട് മഹീന്ദ്ര യുനൈറ്റഡിന്റെ പ്‌ളേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. ഹെഡ്ഡറുകളിലൂടെ ഗോളുകള്‍നേടുന്നതില്‍ ഏറ്റവും മികവുപുലര്‍ത്തുന്ന കളിക്കാരനാണ് റാഫി.എടികെയിലൂടെ ഐഎസ്എല്ലില്‍ എത്തിയ റാഫി ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയെര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്‌സി, ഡിഎസ്‌കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് മുഹമ്മദ് റാഫി പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു.ഐഎസ്എല്‍ കപ്പ് നേടുകയെന്നതാണ് ഇപ്പോള്‍ ഏക ലക്ഷ്യം, അതിനായി താന്‍ 100 ശതമാനം പരിശ്രമവും നല്‍കും. തങ്ങളുടെ ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാല്‍ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റാഫി പറയുന്നു.തെളിയിക്കപ്പെട്ട ഗോള്‍ സ്‌കോററും ഇന്ത്യയിലെ നമ്പര്‍ നൈന്‍ സ്ട്രൈക്കറുമാരില്‍ ഒരാളുമാണ് റാഫിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.ഹെഡറുകളിലൂടെ ഗോള്‍നേടുന്നതില്‍ രാജ്യത്തെ മികച്ച കളിക്കാരനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ ബോക്‌സിനുള്ളിലെ ആദ്യ സ്പര്‍ശം എല്ലായ്‌പ്പോഴും മികച്ചതാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സീസണ്‍ മൂന്നിലെ അദ്ദേഹത്തിന്റെ പ്രകടനം മുന്‍നിരയിലായിരുന്നു ഐഎസ്എല്ലിന്റെവരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തെ മികച്ച ഫോമില്‍ കാണുമെന്നാണ് പ്രതീക്ഷയെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു

Next Story

RELATED STORIES

Share it