- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍
മികച്ച സാങ്കേതിക കഴിവുകളുള്ള വൈവിധ്യമാര്‍ന്ന കളിക്കാരനാണ് അര്‍ജുന്‍ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഷട്ടോരി പറഞ്ഞു. വിംഗ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമെന്നും ഷട്ടോരി പറഞ്ഞു. തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നന്ദി പറയുന്നുവെന്ന് അര്‍ജുന്‍ ജയരാജ്
കൊച്ചി: മലപ്പുറം സ്വദേശിയായ മിഡ് ഫീല്‍ഡര്‍ അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍. 23കാരനായ അര്‍ജുന്‍ എംഎസ്പി ഫുട്‌ബോള്‍ അക്കാദമിയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഓള്‍ ഇന്ത്യ ചാംപ്യന്‍ ഷിപ്പില്‍ വിജയിച്ച കാലിക്കറ്റ് സര്‍വകാലശാല ടീമില്‍ അംഗമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും ഗോകുലം എഫ് സിയുമായി നടന്ന സൗഹൃദ മല്‍സരത്തിലെ മികച്ച പ്രകടനമാണ് അര്‍ജുന്‍ ജയരാജിന് ഗോകുലം കേരള എഫ്‌സിയിലേക്കു വഴി തുറന്നത്. 2017-18, കേരള പ്രീമിയര്‍ ലീഗില്‍ അര്‍ജുന്‍ തന്റെ ഫുട്‌ബോള്‍ കഴിവുകളിലൂടെ പ്രശസ്തി നേടി. ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കളിച്ച അര്‍ജുന്‍ ഫൈനലില്‍ ഒരു ഗോള്‍ നേടുകയും ചെയ്തു. ആ സീസണില്‍ തന്റെ ഗോള്‍ നേട്ടം ഒരു ഗോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അത് ക്ലബ്ബിന്റെ വിജയത്തിന് കാരണമായി. മിഡ്ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ നിര്‍ണായകമായ പങ്ക് ക്ലബ്ബിന്റെ നാടകീയമായ വഴിത്തിരിവിന് കാരണമായി. തുടര്‍ന്ന് ഗോകുലം ഐ-ലീഗ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.
2017 ല്‍ അര്‍ജുന്‍ ഇന്ത്യന്‍ ആരോസിനെതിരെ പ്രഫഷണല്‍ അരങ്ങേറ്റം നടത്തി.മികച്ച സാങ്കേതിക കഴിവുകളുള്ള വൈവിധ്യമാര്‍ന്ന കളിക്കാരനാണ് അര്‍ജുന്‍ എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഷട്ടോരി പറഞ്ഞു. വിംഗ്, മിഡ് ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയും. ഇടതും വലതും കാലുകള്‍ക്കൊണ്ട് കളിക്കാന്‍ സാധിക്കുന്ന ഒരു മള്‍ട്ടി-ഫംഗ്ഷണല്‍ പ്ലെയര്‍ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അദ്ദേഹം ടീമിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും കോച്ച് ഈല്‍കോ ഷട്ടോരി പറഞ്ഞു.ഐഎസ്എല്ലില്‍ കളിക്കുക എന്നത് ഓരോ ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരന്റെയും സ്വപ്‌നമാണെന്നും തന്റെ ഹോം ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചത് എന്തുണ്ടെന്നും അര്‍ജുന്‍ ജയരാജ് പറഞ്ഞു.തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നന്ദി പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഒത്തുകൂടുന്ന കൊച്ചിയിലെ ആവേശകരമായ ജനക്കൂട്ടത്തിന് മുന്നില്‍ ക്ലബിനായി കളിക്കുവാനും, വരാനിരിക്കുന്ന സീസണില്‍ ക്ലബ്ബിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുവാനും താന്‍ കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ ജയരാജ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















