- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിനെ ഇനി ഓഗ്ബെച്ചേ നയിക്കും
നൈജീരിയന്‍ താരമായ ഓഗ്ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള ഓഗ്ബച്ചേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നെതെര്‍ലാന്‍ഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.പതിനേഴാം വയസ്സില്‍ പാരീസ് സെയ്ന്റ് ജര്‍മെയിന്‍ (പിഎസ്ജി) ക്ലബ്ബിനായി കളിച്ച ഓഗ്ബെച്ചേ 2018ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തുന്നതിനു മുന്‍പായി ലാലിഗയില്‍ റിയല്‍ വല്ലഡോളിഡ്, മിഡില്‍സ്‌ബ്രോ എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 2002 നും 2005 നും ഇടയില്‍ നൈജീരിയന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അദ്ദേഹം 2002 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ ഇനി ബര്‍ത്തലോമിയോ ഓഗ്ബെച്ചേ നയിക്കും. പിറന്നാള്‍ ദിനത്തിലാണ് ഓഗ്ബെച്ചയെ തേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായക സ്ഥാനമെത്തിയത്. 34വയസുള്ള നൈജീരിയന്‍ താരമായ ഓഗ്ബെച്ചേ വളരെ അനുഭവ പരിചയമുള്ള പ്രഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് കരുത്തുള്ള ഓഗ്ബച്ചേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നെതെര്‍ലാന്‍ഡ് ഗ്രീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.പതിനേഴാം വയസ്സില്‍ പാരീസ് സെയ്ന്റ് ജര്‍മെയിന്‍ (പിഎസ്ജി) ക്ലബ്ബിനായി കളിച്ച ഓഗ്ബെച്ചേ 2018ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തുന്നതിനു മുന്‍പായി ലാലിഗയില്‍ റിയല്‍ വല്ലഡോളിഡ്, മിഡില്‍സ്‌ബ്രോ എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.2002 നും 2005 നും ഇടയില്‍ നൈജീരിയന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച അദ്ദേഹം 2002 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. ലോകകപ്പ് ഉള്‍പ്പെടെ വിവിധ രാജ്യന്തര വേദികളില്‍ കഴിവ് തെളിയിച്ച ഓഗ്ബച്ചേയുടെ അനുഭവ സമ്പത്തും നേതൃത്വ പാടവവുമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റന്‍ പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
'കഴിവു തെളിയിച്ചതും,പരിചയസമ്പന്നനുമായ ഒരു കളിക്കാരനെന്ന നിലയില്‍, ബാര്‍ത്തലോമിവ് ഒഗ്ബെച്ചെക്ക് ടീമിനെ ഫലപ്രദമായി നയിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഹെഡ് കോച്ച് ഈല്‍കോ ഷട്ടോറി വ്യക്തമാക്കി.ടീമിലെ പ്രായം കൂടിയ അംഗങ്ങളില്‍ ഒരുവനായ അദ്ദേഹത്തിന്റെ വിപുലമായ അറിവും വിവേകവും കളിക്കാരുമായുള്ള ബന്ധവും ക്ലബ്ബിന്റെ ലക്ഷ്യവുമായി ഒരു ചുവട് അടുക്കുന്നതിന് ക്രിയാത്മകമായി സഹായിക്കും. അദ്ദേഹത്തോടും ടീമിലെ മറ്റുള്ളവരോടുമൊപ്പം ഒരു മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഈല്‍കോ ഷട്ടോറി വ്യക്തമാക്കി.ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ക്യാപ്റ്റനാകുകയെന്നത് ഒരു വലിയ അംഗീകാരവും പദവിയുമാണെന്ന് ബാര്‍ത്തലോമിവ് ഒഗ്ബെച്ചെ പറയുന്നു.ഈ അവസരത്തില്‍ ഞാന്‍ ശരിക്കും വിനീതനാണ്, ഒപ്പം ടീമിലെ പരിചയസമ്പന്നരായ മറ്റ് കളിക്കാര്‍ക്കൊപ്പം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് തങ്ങള്‍ക്ക് ഫൈനലിലേക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബാര്‍ത്തലോമിവ് ഒഗ്ബെച്ചെ പറയുന്നു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















