Football

ഐഎസ്എല്‍ ഒക്ടോബറില്‍ നടക്കും; പ്രതിസന്ധി അവസാനിച്ചതായി റിപോര്‍ട്ട്

ഐഎസ്എല്‍ ഒക്ടോബറില്‍ നടക്കും; പ്രതിസന്ധി അവസാനിച്ചതായി റിപോര്‍ട്ട്
X

മുംബൈ: 2025-26 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടക്കുമോയെന്ന കാര്യത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി ആശങ്കകള്‍ നിലനില്‍ക്കുകയായിരുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടകരായ എഫ് എസ് ഡി എല്ലും തമ്മിലുള്ള എം ആര്‍ എ ( മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് ) കരാറില്‍ വ്യക്തത വരാത്തതായിരുന്നു ഈ അനിശ്ചിതത്വങ്ങള്‍ക്ക് കാരണം. ഐ എസ് എല്‍ കാര്യത്തില്‍ വ്യക്തത വരാത്തത് കൊണ്ടു തന്നെ ഭൂരിഭാഗം ക്ലബ്ബുകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോളിതാ 2025-26 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടക്കുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ലീഗ് ആരംഭിക്കുമെന്നാണ് സൂചനകള്‍.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും കൊമേഴ്‌സ്യല്‍ പങ്കാളികളായ എഫ് എസ് ഡില്ലും ഐ എസ് എല്‍ ആരംഭിക്കുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിയതായും ഒക്ടോബര്‍ 24 ന് ലീഗ് ആരംഭിക്കാനാണ് സാധ്യത എന്നുമാണ് റിപോര്‍ട്ട്. ഒക്ടോബര്‍ അവസാന സമയം മുതലുള്ള മൈതാനങ്ങളുടെ ലഭ്യത ആരായാന്‍ ക്ലബ്ബുകളോട് സംഘാടകര്‍ ആവശ്യപ്പെട്ടതായാണ് വിവരം. 2025-26 സീസണ്‍ ഐ എസ് എല്ലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍.

അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതത്തിലായ സാഹചര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകളാണ് സൈനിങ്ങുകള്‍ അടക്കം നിര്‍ത്തിവച്ചിരുന്നത്. ഇപ്പോള്‍ ലീഗ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് റിപോര്‍ട്ട്.



Next Story

RELATED STORIES

Share it