ഐഎസ്എല്‍; കൊച്ചിക്ക് പകരം ഗോവയില്‍ കൊടുത്തു; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി
തോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഇന്ന് എഫ് സി ഗോവയോട് 3-1നായിരുന്നു തോല്‍വി. ദിമിത്രിയോസ് ഡിയാമന്റാക്കോസാണ് (51) കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഐക്കര്‍ ഗുറോചെന (35), നോവ സദോയ് (43), റെഡീം തലാങ്(69) എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. പരിക്ക് കാരണം മാര്‍ക്കോ ലെസ്‌കോവിച്ച് കളിക്കാത്തത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കാര്യമായ നീക്കങ്ങള്‍ നടത്തിയില്ല. ഗോവ ആയിരുന്നു അവസരങ്ങള്‍ സൃഷ്ടിച്ചത്. രണ്ടാം പകുതിയിലാണ് മഞ്ഞപ്പട ഉണര്‍ന്ന് കളിച്ചത്. പ്രതിരോധ നിര തകര്‍ന്നത് ടീമിന് തിരിച്ചടിയാവുകയായിരുന്നു. തോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ജയത്തോടെ ഗോവ അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മല്‍സരത്തില്‍ ഗോവയെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പക ഗോവ അവരുടെ ഹോം ഗ്രൗണ്ടില്‍ വീട്ടുകയായിരുന്നു.
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT