ഐഎസ്എല്‍; മഞ്ഞപ്പട പ്ലേ ഓഫിനായി കാത്തിരിക്കണം; ബെംഗളൂരുവിനോട് പരാജയം
ബെംഗളൂരുവില്‍ മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയിച്ച് കയറാനായില്ല.

ബെംഗളൂരു: ഐഎസ്എല്ലില്‍ പ്ലേ ഓഫ് യോഗ്യതയ്ക്കായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. നിര്‍ണ്ണായക മല്‍സരത്തില്‍ ബെംഗളൂരു എഫ് സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്‍മാര്‍ പരാജയപ്പെട്ടത്. റോയ് കൃഷ്ണ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് ബെംഗളൂരുവിന് ജയം ഉറപ്പിച്ചത്. ജയത്തോടെ ബെംഗളൂരു ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരും. അടുത്ത രണ്ട് മല്‍സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുകയോ ഏഴാം സ്ഥാനത്തുള്ള ഒഡീഷ ഒരു മല്‍സരത്തില്‍ തോല്‍ക്കുകയോ ചെയ്താല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാം. ഇന്ന് ആദ്യ പകുതിയില്‍ ബെംഗളൂരുവിന് തന്നെയായിരുന്നു ആധിപത്യം. രണ്ടാം പകുതിയില്‍ ചെറിയ മുന്നേറ്റം മാത്രമാണ് കേരളം നടത്തിയത്. എങ്കിലും ആധിപത്യം നേടാന്‍ ആയില്ല. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പിറകോട്ടായിരുന്നു. ബെംഗളൂരുവില്‍ മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയിച്ച് കയറാനായില്ല.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT