Football

ഐഎസ്എല്‍; ലക്ഷ്യം ഒന്നാം സ്ഥാനം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ

കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല.

ഐഎസ്എല്‍; ലക്ഷ്യം ഒന്നാം സ്ഥാനം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ
X


പനാജി: ഇന്ന് തിലക് മൈതാനിയില്‍ രാത്രി 7.30ന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം ഒന്നാം സ്ഥാനം. ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള എഫ് സി ഗോവയ്‌ക്കെതിരേ ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് മിന്നും ഫോമിലാണ്. അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയം കണ്ടെത്തിയാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.




വെറും ജയം നേടിയാല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കൊപ്പം എത്താം. കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല. ഗോവയക്ക് രണ്ട് ജയവും രണ്ട് സമനിലയുമാണുള്ളത്. സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്‌സ്, ജോര്‍ജ്ജ് പെരേരാ ഡയസ് എന്നിവര്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന പ്രതീക്ഷ.




Next Story

RELATED STORIES

Share it