Football

ചരിത്ര നേട്ടവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്

2017-18 സീസണില്‍ ടീം 25 പോയിന്റ് നേടിയിരുന്നു.

ചരിത്ര നേട്ടവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്
X

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതുചരിത്രം. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ജയിച്ചതോടെയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നേടിയത് 26 പോയിന്റാണ്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ടീം ഒരു സീസണില്‍ 26 പോയിന്റ് എന്ന നേട്ടം സ്വന്തമാക്കുന്നത്. 2017-18 സീസണില്‍ ടീം 25 പോയിന്റ് നേടിയിരുന്നു.


ഇന്ന് നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യപകുതിയിലെ ടീം ആധിപത്യം കാണിച്ചു. നിരവധി അവസരങ്ങളും സൃഷ്ടിച്ചു.49ാം മിനിറ്റിലാണ് ടീം വിജയഗോള്‍ നേടിയത്. പൂട്ടിയയുടെ കോര്‍ണറില്‍ നിന്നും എനിസ് സിപോവിക്കാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ കൊമ്പന്‍മാര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരേയുള്ള കേരളത്തിന്റെ ആദ്യ ജയമാണ്.




Next Story

RELATED STORIES

Share it