Football

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് കുതിക്കുന്നു; ചെന്നൈയിനെയും തകര്‍ത്ത് മൂന്നാമത്

ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്.

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് കുതിക്കുന്നു; ചെന്നൈയിനെയും തകര്‍ത്ത് മൂന്നാമത്
X

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പൊന്‍വിജയം കൂടി. കരുത്തരായ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനായി മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ഡയസ് പെരേര, അഡ്രിയാന്‍ ലൂണ എന്നിവര്‍ വലകുലിക്കി. പെരേരയുടെ ഗോള്‍ ഒമ്പതാം മിനിറ്റിലും സമദിന്റെ ഗോള്‍ 38ാം മിനിറ്റിലും അഡ്രിയാന്‍ ലൂണയുടെ ഗോള്‍ 79ാം മിനിറ്റിലുമായിരുന്നു. ജയത്തോടെ മഞ്ഞപ്പട ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയറിയാത്ത ആറാമത്തതെ മല്‍സരമാണ്.പ്രതിരോധത്തിലും മുന്നേറ്റത്തിലും വമ്പന്‍ ഫോമിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. മുംബൈ സിറ്റിയെ തകര്‍ത്ത അതേ ടീമിനെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറക്കിയത്. തോല്‍വിയോടെ ചെന്നൈയിന്‍ ആറാം സ്ഥാനത്തേക്ക് വീണു. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ ശിഷ്യന്‍മാരുടെ പ്രതിരോധത്തിന് മുന്നില്‍ ചെന്നൈയിന്‍ ദുര്‍ഭലരാവുകയായിരുന്നു.



.







Next Story

RELATED STORIES

Share it