Football

ഐഎസ്എല്‍ സെമിഫൈനല്‍; ആദ്യ മല്‍സരം ചെന്നൈയും ഗോവയും തമ്മില്‍

ആദ്യ സെമിയില്‍ ചെന്നൈ എഫ്‌സിയും ഗോവയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മല്‍സരം.

ഐഎസ്എല്‍ സെമിഫൈനല്‍; ആദ്യ മല്‍സരം ചെന്നൈയും ഗോവയും തമ്മില്‍
X

മഡ്ഗാവ്: ആറാം സീസണിലെ ഐഎസ്എല്‍ സെമി ഫൈനലുകള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ സെമിയില്‍ ചെന്നൈ എഫ്‌സിയും ഗോവയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മല്‍സരം. രണ്ട് തവണ കിരീടം നേടിയ ചെന്നൈ മികച്ച ഫോമിലാണ്. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവ തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായാണ് വരവ്. മല്‍സരത്തില്‍ മുന്‍തൂക്കം ഗോവയ്ക്കാണ്. രണ്ടാം സെമിയില്‍ നാളെ നിലവിലെ ചാംപ്യന്‍മാരായ ബെംഗളുരു എഫ്‌സി എടിക്കെയുമായി ഏറ്റുമുട്ടും. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മല്‍സരം. രണ്ടാം പാദ സെമി മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും. ഫൈനല്‍ മാര്‍ച്ച് 14നാണ്.


Next Story

RELATED STORIES

Share it