Football

സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍

ഗോവയിലെ കര്‍ട്ടോറിം സ്വദേശിയായ ജെസ്സല്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തുന്നത്. 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെല്‍. ടൂര്‍ണമെന്റില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ, ഡെംപോ എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്ന ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍
X

കൊച്ചി: 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സല്‍ കാര്‍നെറോ വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണണിയും.ഗോവയിലെ കര്‍ട്ടോറിം സ്വദേശിയായ ജെസ്സല്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തുന്നത്. 2018-19 വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു ജെസ്സെല്‍. ടൂര്‍ണമെന്റില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ, ഡെംപോ എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്, സന്തോഷ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളിലെ അനുഭവം ഐഎസ്എല്ലില്‍ ആദ്യമായി കളിക്കുന്ന ജെസ്സെലിന് കരുത്തേകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിന്റെ കണക്കു കൂട്ടല്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്റെ അരങ്ങേറ്റ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജെസ്സല്‍ കാര്‍നെറോ പറഞ്ഞു. 'ഇത് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു വഴിത്തിരിവാകും, ഒപ്പം ക്ലബിനൊപ്പം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു സീസണിനായി താന്‍ കാത്തിരിക്കുകയാണ്. ടീമിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി എന്റെ കഴിവുകളില്‍ മികച്ച രീതിയില്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ജെസ്സെല്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കാതലായ കൂട്ടി ചേര്‍ക്കലാണ് ജെസ്സലിന്റേതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.പ്രതിരോധത്തില്‍ അദ്ദേഹം തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാകും. ജെസ്സെല്‍ ടീമിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു

Next Story

RELATED STORIES

Share it