Football

ഇറാന്‍ യുഎസില്‍ ലോകകപ്പ് മല്‍സരങ്ങള്‍ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്

ഇറാന്‍ യുഎസില്‍ ലോകകപ്പ് മല്‍സരങ്ങള്‍ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്
X

വാഷിങ്ടണ്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം 2026 ലോകകപ്പിന്റെ ഷെഡ്യൂളിങിനെ ബാധിക്കില്ലെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ. ഇറാന്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഫിഫ മേധാവി പറഞ്ഞു. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഭൂരിഭാഗവും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന യുഎസിലേക്ക് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ യാത്ര ചെയ്യുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിഫ പ്രസിഡന്റിന്റെ പ്രസ്ഥാവന.

സ്വന്തം ജീവനും സുരക്ഷയ്ക്കും വേണ്ടി ഇറാന്‍ പങ്കെടുക്കുന്നത് 'ഉചിതമല്ല' എന്ന് ഈ മാസം ആദ്യം ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ തങ്ങളുടെ ഗെയിംസ് മെക്‌സിക്കോയിലേക്ക് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇറാന്റെ കായിക മന്ത്രാലയം തങ്ങളുടെ ടീമുകളെ ശത്രുതാപരമായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

Next Story

RELATED STORIES

Share it