Football

ചാംപ്യന്‍സ് കപ്പ്; യുവന്റസിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ

ചാംപ്യന്‍സ് കപ്പ്; യുവന്റസിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ
X

മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ 2-1 ന് തോല്‍പ്പിച്ചാണ് മാഡ്രിഡിന്റെ വിജയം. പോര്‍ച്ചുഗ്രീസ് കൗമാരതാരമായ ഹാവോ ഫെലിക്‌സിന്റെ ഇരട്ട ഗോളാണ് മാഡ്രിഡിന് ജയമൊരുക്കിയത്.

മാഡ്രിഡിന്റെ ഇത്തവണത്തെ റെക്കോഡ് സൈനിങ് താരമാണ് ഫെലിക്‌സ്. സമി ഖദീരിയയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ അവസാനിച്ചു. പ്രീസീസണില്‍ 100 ശതമാനം ജയവുമായാണ് അത്‌ലറ്റിക്കോ പുതിയ സീസണിലേക്ക് നീങ്ങുന്നത്. സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ ഈ മാസം 16ന് തുടങ്ങും.

Next Story

RELATED STORIES

Share it