Football

18 മല്‍സരങ്ങളിലെ ഇന്റര്‍ കുതിപ്പിന് വിരാമം; ആറ് ഗോള്‍ ത്രില്ലറില്‍ ലിവര്‍പൂളിന് സമനില

ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, ജോണ്‍സ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.

18 മല്‍സരങ്ങളിലെ ഇന്റര്‍ കുതിപ്പിന് വിരാമം; ആറ് ഗോള്‍ ത്രില്ലറില്‍ ലിവര്‍പൂളിന് സമനില
X


മിലാന്‍: ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ 18 മല്‍സരങ്ങളിലെ ഇറ്റാലിയന്‍ ചാംപ്യന്‍മാരുടെ കുതിപ്പിന് കടിഞ്ഞാണിട്ട് അറ്റ്‌ലാന്റ. 2-2 സമനിലയിലാണ് അവര്‍ ഇന്ററിനെ പൂട്ടിയത്.അര്‍ജന്റീനന്‍ താരം മാര്‍ട്ടിന്‍സിലൂടെ ഇന്റര്‍ അഞ്ചാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 30, 38 മിനിറ്റുകളിലായി അറ്റ്‌ലാന്റ തിരിച്ചടിച്ചു. തുടര്‍ന്ന് 71ാം മിനിറ്റില്‍ ഡെസ്‌ക്കോയിലൂടെ ഇന്റര്‍ സമനില ഗോള്‍ നേടുകയായിരുന്നു.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില.ബ്രന്റ്‌ഫോഡാണ് ലിവര്‍പൂളിനെ തളച്ചത്. 3-3 സമനിലയിലാണ് മല്‍സരം അവസാനിച്ചത്.ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, ജോണ്‍സ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it