സൗഹൃദമല്‍സരം ഇന്ത്യ ഒമാനെതിരേ; മഷൂര്‍ ഷെരീഫിന് സാധ്യത
രാത്രി 7.15നാണ് മല്‍സരം. മല്‍സരങ്ങള്‍ യൂറോ സ്‌പോര്‍ടില്‍ കാണാം.

ദുബായ്: നീണ്ട ഇടവേളയക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് ആദ്യ അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങുന്നു. ഒമാനെതിരായ സൗഹൃദ മല്‍സരത്തിനാണ് ദുബായില്‍ അരങ്ങൊരുങ്ങുന്നത്. രാത്രി 7.15നാണ് മല്‍സരം. മല്‍സരങ്ങള്‍ യൂറോ സ്‌പോര്‍ടില്‍ കാണാം. സൂപ്പര്‍ താരം സുനില്‍ ഛേത്രിയില്ലാതെയാണ് ടീം ഇറങ്ങുന്നത്. അവസാന രണ്ട് തവണയും ഒമാനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ഇന്ന് ജയിക്കുമെന്ന ഉറപ്പിലാണ് ഇറങ്ങുന്നത്. മലയാളി താരങ്ങളായ മഷൂര്‍ ഷെരീഫ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി ഇറങ്ങിയേക്കും. ലോകകപ്പ് യോഗ്യതമല്‍സരങ്ങള്‍ക്ക് മുന്നോടിയായുള്ള സൗഹൃദമല്‍സരങ്ങളില്‍ വന്‍ മുന്നേറ്റം നടത്താനാണ് സ്റ്റിമാച്ചിന്റെ ടീം ഇറങ്ങുന്നത്. ചേത്രിക്ക് പകരം ലിസ്റ്റണ്‍ കൊളോസോ, ആകാശ് മിശ്ര, ബിപിന്‍ സിങ് എന്നിവരില്‍ ആരെങ്കിലും ഇറങ്ങും. റാങ്കിങില്‍ ഒമാന്‍ 81ാം സ്ഥാനത്തും ഇന്ത്യ 104ാം സ്ഥാനത്തുമാണ്. ഇരുവരും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ തവണ വിജയം ഒമാനൊപ്പമായിരുന്നു.
RELATED STORIES
ബാലണ് ഡിയോര് നേടാനായി സഹായം തേടി; സെര്ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന് താരത്തിനായി ട്രാന്സ്ഫര് വിപണിയില് വടം...
30 Jun 2022 12:15 PM GMTഖത്തര് ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്പ്പന ജൂലായ് അഞ്ച് മുതല്
30 Jun 2022 11:55 AM GMTടോട്ടന്ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന് റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്ച്ചുഗല് താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര് എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT