Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യയെ 2-5ന് തകര്‍ത്ത് ഉത്തര കൊറിയ

ആദ്യ മല്‍സരത്തില്‍ തജക്കിസ്താനോട് തോല്‍വി വഴങ്ങിയ ഇന്ത്യയെ തിരിച്ചുവരവിന് അനുവദിക്കാതെയാണ് ഉത്തര കൊറിയ നിലംപരിശാക്കിയത്.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യയെ 2-5ന് തകര്‍ത്ത് ഉത്തര കൊറിയ
X

ന്യൂഡല്‍ഹി: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ 2-5ന് തകര്‍ത്ത് ഉത്തര കൊറിയ. ആദ്യ മല്‍സരത്തില്‍ തജക്കിസ്താനോട് തോല്‍വി വഴങ്ങിയ ഇന്ത്യയെ തിരിച്ചുവരവിന് അനുവദിക്കാതെയാണ് ഉത്തര കൊറിയ നിലംപരിശാക്കിയത്.

ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ പിന്നിലായിരുന്നു. കളിയുടെ സമസ്ത മേഖലകളിലും കൊറിയ മികച്ച ആധിപത്യമാണ് പുലര്‍ത്തിയത്. പ്രതിരോധത്തില്‍ സന്ദേശ് ജിംഗനെ കൊണ്ടുവന്നിട്ടും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയം രുചിച്ചതോടെ ഉത്തര കൊറിയക്കെതിരേ ഇതുവരെ ജയം നേടാന്‍ സാധിച്ചിട്ടില്ലെന്ന ട്രാക്ക് റെക്കോര്‍ഡ് മാറ്റിക്കുറിക്കാമെന്ന ഇന്ത്യന്‍ സ്വപ്‌നവും അസ്ഥാനത്തായി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ നിരവധി ഫൗളുകളാണ് നടത്തിയത്. ഇതിനിടെ ലഭിച്ച രണ്ട് അവസരങ്ങള്‍ കൊറിയ പാഴാക്കിയില്ലായിരുന്നുവെങ്കില്‍ തോല്‍വിയുടെ ആഘാതം വര്‍ധിക്കുമായിരുന്നു. എട്ടാം മിനുട്ടിലാണ് കൊറിയ ആദ്യ ഗോള്‍ നേടിയത്.ജോംഗ് വാന്‍ ഫ്രീകിക്കില്‍ നിന്ന് പിടിച്ചെടുത്ത പന്തില്‍ നിന്നാണ് ഗോള്‍ നേടിയത്. ആദ്യ പത്ത് മിനുട്ടി കഴിഞ്ഞപ്പോഴേക്ക് ഇന്ത്യ മത്സരത്തിലെ പിടവിട്ടിരുന്നു. പിന്നീട് ഇടയ്ക്കിടെ കൊറിയ ഇന്ത്യയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി കൊണ്ടിരുന്നു.സിം യോന്‍ ജി ജിംഗാന്റെ പ്രതിരോധം പൊളിച്ച് 16ാം മിനുട്ടിലാണ് കൊറിയ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.ഇതിനിടെ യോംഗ് വാന്‍ മൂന്നാം ഗോളും നേടി. 29ാം മിനുട്ടിലെ ഈ ഗോളോടെ ഇന്ത്യ വമ്പന്‍ തോല്‍വിയും ഉറപ്പിച്ചിരിക്കുകയാണ്. മികച്ച ഗോളായിരുന്നു മൂന്നാമതേത്. രണ്ടാം പകുതിയില്‍ ഇന്ത്യ പൊരുതി കളിക്കുന്നതാണ് കണ്ടത്. കൊറിയയുടെ മികവ് നോക്കാതെ തിരിച്ചടിച്ചാണ് ഇന്ത്യ രണ്ടുഗോളുകളും നേടിയത്.

61ാം മിനുട്ടില്‍ റി ഉന്‍ ചോളിന്റെ ഗോളോടെ കൊറിയ ലീഡെടുത്തു. ഇതോടെ ഇന്ത്യ വമ്പന്‍ തോല്‍വിയിലേക്കാണ് പോകുന്നതെന്ന് ഉറപ്പിച്ചിരുന്നു. 71ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഒരിക്കല്‍ കൂടി ഗംഭീര ഗോള്‍ നേടി ഇന്ത്യക്ക് ആശ്വാസം നല്‍കി. പിന്നീട് സഹലും ഉദാന്തയും ചേര്‍ന്ന നടത്തിയ നീക്കങ്ങള്‍ കൊറിയയെ പ്രതിരോധത്തിലാക്കി. ഇതിനിടെ ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്തു. അധികസമയത്ത് റി ജിന്‍ വീണ്ടും സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. നിരവധി അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇരു രാജ്യങ്ങളും ഇതുവരെ ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണയും കൊറിയക്കായിരുന്നു വിജയം .

Next Story

RELATED STORIES

Share it