Cricket

നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യക്ക്; ജയം ഇന്നിങ്‌സിനും 132 റണ്‍സിനും

നേരത്തെ ഇന്ത്യയ്ക്കായി ജഡേജ 70ഉം അക്‌സര്‍ പട്ടേല്‍ 84ഉം റണ്‍സ് നേടിയിരുന്നു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സും നേടി.

നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യക്ക്; ജയം ഇന്നിങ്‌സിനും 132 റണ്‍സിനും
X


നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 132 റണ്‍സിനും ജയം.മൂന്ന് ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍ ഇന്ത്യ-400. ഓസ്‌ട്രേലിയ 177, 91. രണ്ടാം ദിനമായ ഇന്ന് ഇന്ത്യ 400 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ഓസിസ് 91 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്താണ് (25) സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. നേരത്തെ ഇന്ത്യയ്ക്കായി ജഡേജ 70ഉം അക്‌സര്‍ പട്ടേല്‍ 84ഉം റണ്‍സ് നേടിയിരുന്നു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സും നേടി.




Next Story

RELATED STORIES

Share it