Football

സഹല്‍ ഫേവററ്റ് താരം; ഇഗോര്‍ സ്റ്റിമാച്ച്; സുഹൈറിനെയും വാനോളം പുകഴ്ത്തി

സുഹൈര്‍ മാത്രമാണ് ആ ടീമില്‍ സ്ഥിരത പുലര്‍ത്തിയത്.

സഹല്‍ ഫേവററ്റ് താരം; ഇഗോര്‍ സ്റ്റിമാച്ച്; സുഹൈറിനെയും വാനോളം പുകഴ്ത്തി
X

പൂനെ: ഇന്ത്യന്‍ ടീമിലെ തന്റെ ഫേവററ്റ് കളിക്കാരില്‍ ഒരാളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സഹല്‍ അബ്ദുല്‍ സമദെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. ഇന്ത്യന്‍ ടീമിലെ കുറച്ച് താരങ്ങള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ടവരാണെന്നും അതില്‍ ഒരാളായ സഹല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പുനെയില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കവെയാണ് കോച്ച് സഹലിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. സഹലിന്റെ കളി കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ചിനാണ് താന്‍ ഇതിന് നന്ദി പറയുന്നത്. അദ്ദേഹം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഉന്നതിയിലെത്തിച്ചു. പേടിയില്ലാതെ മികച്ച എനര്‍ജിയില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കാവുന്നതിന് പിന്നില്‍ ഇവാന്റെ കരങ്ങള്‍ മാത്രമാണ്. വിദേശതാരങ്ങളുമൊത്തുള്ള സഹലിന്റെ ഗ്രൗണ്ടിലെ ഇടപഴുകല്‍ മികച്ചതാണ്-സ്റ്റിമാച്ച് വ്യക്തമാക്കി.


ബെംഗളൂരു എഫ്‌സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങിനെയും സ്റ്റിമാച്ച് പുകഴ്ത്തി. ഐഎസ്എല്ലില്‍ 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മലയാളി താരം വി പി സുഹൈറിനെയും കോച്ച് വാനോളം പുകഴ്ത്തി. ടീമിന്റെ പ്രകടനം മോശമാണെങ്കിലും സുഹൈര്‍ മാത്രമാണ് ആ ടീമില്‍ സ്ഥിരത പുലര്‍ത്തിയത്. കഠിന പ്രയത്‌നം ചെയ്യുന്ന താരമാണ് സുഹൈര്‍. ഈ സീസണില്‍ മികച്ച ചില ഗോളുകളും താരം നേടിയെന്നും കോച്ച് പറഞ്ഞു.







Next Story

RELATED STORIES

Share it