മെസ്സി കണ്ണീര്‍ തുടച്ച ടിഷ്യുവിന്റെ വില ഒരു മില്ല്യണ്‍ ഡോളര്‍
ടിഷ്യു ലേലത്തിന് വെച്ച വിദ്വാന കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ക്യാംപ് നൗ: ബാഴ്‌സയിലെ തന്റെ അവസാനത്തെ വാര്‍ത്താസമ്മേളനത്തിന് എത്തിയ ഇതിഹാസ താരമായ ലയണല്‍ മെസ്സിയുടെ കണ്ണീര്‍ ലോകം മുഴുവന്‍ കണ്ടതാണ്. തുടക്കം മുതല്‍ അവസാനം വരെ മെസ്സി ഇടവിട്ട് കരഞ്ഞത് ഫുട്‌ബോള്‍ ലോകത്തെ തന്നെ കണ്ണീരില്‍ ആഴ്ത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ കണ്ണുനീര്‍ തുടച്ച ടിഷ്യുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരിക്കുന്നത്.മെസ്സി കണ്ണീര്‍ തുടച്ച് കളഞ്ഞ ടിഷ്യു ഒരു അഞ്ജാതന്‍ എടുക്കുകയും അദ്ദേഹം ഇത് ലേലത്തിന് വയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഒരു മില്ല്യണ്‍ ഡോളറാണ് ടിഷ്യവിന്റെ ഇപ്പോഴെത്തെ അടിസ്ഥാന വില. അതായത് ഏഴര കോടിയോളം രൂപ.ടിഷ്യു ലേലത്തിന് വെച്ച വിദ്വാന കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടിഷ്യു വാങ്ങാന്‍ ഇതിനോടകം ആയിരകണക്കിന് പേരാണ് ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
മെസ്സിയുടെ കണ്ണുനീര്‍ അലിഞ്ഞു ചേര്‍ന്ന ടിഷ്യു കൊണ്ട് ജനിതകപരമായ മാറ്റങ്ങളിലൂടെ മറ്റൊരു മെസ്സിയെ തന്നെ സൃഷ്ടിക്കാമെന്നാണ് വില്‍പ്പനയ്ക്ക് വച്ചവര്‍ അവകാശപ്പെടുന്നത്.
RELATED STORIES
വിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMT