Football

അഭ്യൂഹങ്ങള്‍ക്ക് വിട; ലയണല്‍ മെസ്സി പിഎസ്ജി വിടും

സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ലോക റെക്കോര്‍ഡ് തുകയാണ് മെസ്സിയ്ക്കായി മുന്നില്‍ വച്ചിരിക്കുന്നത്.

അഭ്യൂഹങ്ങള്‍ക്ക് വിട; ലയണല്‍ മെസ്സി പിഎസ്ജി വിടും
X



പാരിസ്: ജൂണില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചു. ഈ സീസണ്‍ അവസാനിക്കുന്നതോടെ മെസ്സി ക്ലബ്ബ് വിടും. നിലവില്‍ പിഎസ്ജി മെസ്സി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് താരം കരാര്‍ നീട്ടാതെ ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മെസ്സിയെ നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ എല്ലാം അവസാനിച്ചതായാണ് പാരിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ പുതിയ സീസണില്‍ മെസ്സി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ ബാഴ്‌സലോണയാണ് താരത്തിനായി മുന്നില്‍ നില്‍ക്കുന്നത്.സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ലോക റെക്കോര്‍ഡ് തുകയാണ് മെസ്സിയ്ക്കായി മുന്നില്‍ വച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it