Football

യൂറോ 2020: ജര്‍മ്മനിക്കും ഫ്രാന്‍സിനും വമ്പന്‍ ജയം

എസ്‌റ്റോണിയയെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. റെസ്(10, 37), ഗെന്‍ബറേ(17, 62), ഗുണ്‍ഡോഗാന്‍(26), വെര്‍ണര്‍(79), സാനേ(88) എന്നിവരാണ് ജര്‍മ്മനിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

യൂറോ 2020: ജര്‍മ്മനിക്കും ഫ്രാന്‍സിനും വമ്പന്‍ ജയം
X

ലിസ്ബണ്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്ക് വമ്പന്‍ ജയം. എസ്‌റ്റോണിയയെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. റെസ്(10, 37), ഗെന്‍ബറേ(17, 62), ഗുണ്‍ഡോഗാന്‍(26), വെര്‍ണര്‍(79), സാനേ(88) എന്നിവരാണ് ജര്‍മ്മനിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

അന്റോറയെ എതിരില്ലാത്ത നാല് ഗോളിനാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. എംബാപ്പെ(11), ബെന്‍ യെഡര്‍(30), തോവിന്‍(45), സൊമ(60) എന്നിവരാണ് ഫ്രഞ്ച് പടയ്ക്കായി വലകുലിക്കിയവര്‍. ബോസ്‌നിയക്കെതിരേ 2-1ന്റെ ജയമാണ് ഇറ്റലി നേടിയത്. ഇന്‍സിഗ്‌നേ(49), വെറാറ്റി(86) എന്നിവരാണ് അസൂരികള്‍ക്കായി സ്‌കോര്‍ ചെയ്തവര്‍.

മറ്റ് മല്‍സരങ്ങളില്‍ തുര്‍ക്കിയെ ഐസ്‌ലാന്റ് 2-1ന് തോല്‍പ്പിച്ചപ്പോള്‍ മോള്‍ഡോവയെ അല്‍ബാനിയ 2-0ത്തിന് തോല്‍പ്പിച്ചു. ഗ്രീസിനെ 2-3ന് അര്‍മേനീയ തകര്‍ത്തപ്പോള്‍ അസര്‍ബെയ്ജാനെ സ്ലൊവാക്കിയ 5-1ന് പിടിച്ചുകെട്ടി. സാന്‍ മാരിനോയ്‌ക്കെതിരേ കസാഖിസ്താന്‍ 4-0ത്തിന്റെ ജയം നേടി. സ്‌കോട്ട്‌ലന്റിനെ 3-0ത്തിന് ബെല്‍ജിയ തോല്‍പ്പിച്ചപ്പോള്‍ വെയ്ല്‍സിനെ ഹംഗറി 1-0ത്തിനും പരാജയപ്പെടുത്തി.

Next Story

RELATED STORIES

Share it