സിറ്റിയെ പിടിവിടാതെ കൊവിഡ്; എറിക് ഗാര്‍സിയക്കും രോഗം സ്ഥിരീകരിച്ചു
ചെല്‍സിക്കെതിരെ ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന്റെ ജയം നേടി.

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരായ മാഞ്ച്‌സറ്റര്‍ സിറ്റിയെ പിടിവിടാതെ കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി സിറ്റിയുടെ അഞ്ച് പ്രമുഖ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവസാനമായി സ്‌പെയിനിന്റെ എറിക് ഗാര്‍സിയ്ക്കാണ് രോഗം കണ്ടെത്തിയത്. 19 കാരനായ സിറ്റിയുടെ സെന്റര്‍ബാക്കിന് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. താരത്തിനും ക്ലബ്ബിലെ ഒരു സ്റ്റാഫിനുമാണ് രോഗം കണ്ടെത്തിയത്. ഇന്ന് ചെല്‍സിക്കെതിരായ മല്‍സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗാര്‍സിയ സീസണില്‍ സിറ്റിയ്ക്കായി മൂന്ന് മല്‍സരങ്ങളാണ് കളിച്ചത്. അതിനിടെ താരം ബാഴ്‌സലോണയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുണ്ട്. ഗബ്രിയേല്‍ ജീസസ്, കെയ്ല്‍ വാള്‍ക്കര്‍ തുടങ്ങിയ അഞ്ച് താരങ്ങള്‍ക്കാണ് നേരത്തെ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് എവര്‍ട്ടണിനെതിരായ മല്‍സരവും ഉപേക്ഷിച്ചിരുന്നു. അതിനിടെ സിറ്റിയുടെ ലെഫറ്റ് ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി. പുതുവര്‍ഷ പരിപാടിയില്‍ പങ്കെടുത്താണ് താരം ലംഘനം നടത്തിയത്. ഫ്രഞ്ച് താരമായ മെന്‍ഡിക്കെതിരേ ഇംഗ്ലിഷ് എഫ് എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ചെല്‍സിക്കെതിരെ ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന്റെ ജയം നേടി. ഗുണ്‍ഡോങ്, ഫോഡന്‍, ഡി ബ്രൂണി എന്നിവരാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ ഹുഡസ്ണ്‍ ഒഡോയിയുടെ വകയായിരുന്നു. ജയത്തോടെ സിറ്റി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ചെല്‍സി എട്ടാം സ്ഥാനത്തേക്ക് വീണു.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT