Football

ഗബ്രിയേല്‍ ജീസുസിന് നാല് ഗോള്‍; സിറ്റിക്ക് വന്‍ ജയം; വാറ്റ്‌ഫോഡ് പുറത്തേക്ക്

ഗബ്രിയേല്‍ ജീസുസിന് നാല് ഗോള്‍; സിറ്റിക്ക് വന്‍ ജയം; വാറ്റ്‌ഫോഡ് പുറത്തേക്ക്
X



ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാല് ഗോള്‍ നേട്ടവുമായി ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസുസ്.ഇന്ന് നടന്ന മല്‍സരത്തില്‍ റെലഗേഷന്‍ ഭീഷണിയിലുള്ള വാറ്റ്‌ഫോഡിനെതിരേ ജീസുസ് നേടിയത് നാല് ഗോളാണ്. അഞ്ച് ഗോള്‍ നേട്ടത്തോടെ സിറ്റി വാറ്റ്‌ഫോഡിനെ 5-1ന് തകര്‍ത്തു. 4, 23, 49, 53 മിനിറ്റുകളിലാണ് ജീസുസിന്റെ ഗോളുകള്‍. ഈ സീസണിലെ താരത്തിന്റെ ഗോളുകളുടെ എണ്ണം 11 ആയി. റൊഡ്രിയാണ് ടീമിന്റെ അഞ്ചാം ഗോള്‍ നേടിയത്. ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റ് ആയി.


ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ് നോര്‍വിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.ടോട്ടന്‍ഹാമിനെ ബ്രന്റ്‌ഫോഡ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ലെസ്റ്റര്‍ -ആസ്റ്റണ്‍ വില്ല മല്‍സരവും സമനിലയില്‍ കലാശിച്ചു.







Next Story

RELATED STORIES

Share it