Tennis

ഫ്രഞ്ച് ഓപ്പണ്‍; സോഫിയ പുറത്ത്; ടീനേജ് താരം കൊക്കോ ഗഫ് ക്വാര്‍ട്ടറില്‍

17കാരിയായ ഗഫിന്റെ ആദ്യ ക്വാര്‍ട്ടര്‍ പ്രവേശനമാണ്.

ഫ്രഞ്ച് ഓപ്പണ്‍; സോഫിയ പുറത്ത്; ടീനേജ് താരം കൊക്കോ ഗഫ് ക്വാര്‍ട്ടറില്‍
X


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീട പ്രതീക്ഷയുള്ള സോഫിയാ കെനിനും പുറത്ത്. അമേരിക്കന്‍ താരത്തെ പുറത്താക്കിയത് ഗ്രീസിന്റെ മരിയാ സാഖിരിയാണ്. സ്‌കോര്‍ 6-1, 6-3. ജയത്തോടെ സാഖിരി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അമേരിക്കയുടെ ടീനേജ് സെന്‍സേഷന്‍ കൊക്കോ ഗഫ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടുണേഷ്യയുടെ ഓന്‍സ് ജാബെറിനെ 6-3, 6-1 സെറ്റുകള്‍ക്കാണ് ഗഫ് തോല്‍പ്പിച്ചത്. 17കാരിയായ ഗഫിന്റെ ആദ്യ ക്വാര്‍ട്ടര്‍ പ്രവേശനമാണ്. ചെക്ക് റിപ്പബ്ലിക്കന്റെ ബാര്‍ബോറയാണ് ഗഫിന്റെ എതിരാളി. ടോപ് സീഡില്‍ ശേഷിക്കുന്ന നിലവിലെ ചാംപ്യന്‍ ഇഗാ സ്വായറ്റെക്ക് ഇന്ന് നാലാം റൗണ്ട് മല്‍സരത്തിനിറങ്ങും.




Next Story

RELATED STORIES

Share it