ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്ബ ഉംറയ്ക്കായി മക്കയിൽ

ഫ്രഞ്ച് ഫുട്‌ബോൾ താരം പോൾ പോഗ്ബ ഉംറയ്ക്കായി മക്കയിൽ

മക്ക: ഫ്രഞ്ച് മധ്യനിര താരവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുനൈറ്റഡ് കളിക്കാരനുമായ പോൾ പോഗ്ബ ഉംറ നിർവഹിക്കുന്നതിന് മക്കയിലെത്തി. ഇത് മൂന്നാം തവണയാണ് പോൾ പോഗ്ബ ഉംറ നിർവഹിക്കാനെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പോഗ്ബ ഉംറ നിർവഹിക്കുന്നതിന് പുണ്യഭൂമിയിലെത്തിയിരുന്നു. പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയതോടെ ഇംഗ്ലണ്ടിൽ ഫുട്‌ബോൾ സീസൺ അവസാനിച്ചതും വിശുദ്ധ റമദാൻ സമാഗതമായതും പ്രയോജനപ്പെടുത്തിയാണ് പോൾ പോഗ്ബ പുണ്യഭൂമിയിലെത്തിയത്. സൗദി ജനറൽ സ്‌പോർട്‌സ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ പോൾ പോഗ്ബയുമായി കൂടിക്കാഴ്ച നടത്തി.

RELATED STORIES

Share it
Top