Football

ഫ്രഞ്ച് കപ്പ്: പിഎസ്ജി ഫൈനലില്‍

സീസണിലെ 32ാം ഗോളാണ് എംബാപ്പെ സ്വന്തമാക്കിയത്

ഫ്രഞ്ച് കപ്പ്: പിഎസ്ജി ഫൈനലില്‍
X

പാരിസ്: നാന്റെസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വെരാറ്റി(29), എംബാപ്പെ(85), ആല്‍വ്‌സ് ഡി സില്‍വ(90+2) എന്നിരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. എംബാപ്പെയുടെ ഗോള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു. സീസണിലെ 32ാം ഗോളാണ് എംബാപ്പെ സ്വന്തമാക്കിയത്. റെനീസ് ആണ് പിഎസ്ജിയുടെ ഫൈനലിലെ എതിരാളികള്‍. തുടര്‍ച്ചയായി അഞ്ച് തവണ ഉള്‍പ്പെടെ പിഎസ്ജി 12 തവണ ഫ്രഞ്ച് കപ്പ് നേടിയിട്ടുണ്ട്. ഏപ്രില്‍ 27നാണ് ഫൈനല്‍.



Next Story

RELATED STORIES

Share it