യൂറോ യോഗ്യത; ഫ്രാന്സിനും പോര്ച്ചുഗലിനും തകര്പ്പന് ജയം
ലിസ്ബണ്: യൂറോ കപ്പ് 2020നുള്ള യോഗ്യതാ മല്സരത്തില് പോര്ച്ചുഗലിനും ഫ്രാന്സിനും തകര്പ്പന് ജയം. സെര്ബിയയെ 4-2നാണ് പോര്ച്ചുഗല് തോല്പ്പിച്ചത്. വില്ല്യം കാര്വാലോ, ഗോണ്സാലോ ഗുഡീസ്, റൊണാള്ഡോ, ബെര്ണാഡോ സില്വ എന്നിവരാണ് പോര്ച്ചുഗലിനായി സ്കോര് ചെയ്തത്.
അല്ബേനിയക്കെതിരേ 4-1ന്റെ ജയമാണ് ഫ്രാന്സ് കരസ്ഥമാക്കിയത്. കോമാന്(8,68), ജിറൗഡ്(27), ഐകോണ്(85) എന്നിവരാണ് ഫ്രാന്സിന്റെ ഗോള് നേട്ടക്കാര്. കരുത്തരായ ഇംഗ്ലണ്ടും ബള്ഗേറിയക്കെതിരേ മിന്നും ജയം സ്വന്തമാക്കി. എതിരില്ലാത്ത നാല് ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയ്നിന്റെ ഹാട്രിക്ക് നേട്ടമാണ് ഇംഗ്ലണ്ടിന് തുണയായത്. സെറ്റര്ലിങ് ഒരു ഗോള് നേടി. മറ്റ് മല്സരങ്ങളില് ഉക്രെയ്ന് ലിത്വാനിയക്കെതിരേ 3-0ത്തിന്റെ ജയം സ്വന്തമാക്കിയപ്പോള് അന്ഡോറയെ തുര്ക്കി 1-0ത്തിന് തോല്പ്പിച്ചു.
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ്...
5 July 2022 3:56 PM GMTകണ്ണൂര് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
5 July 2022 12:23 PM GMTതിരൂരങ്ങാടി ബാങ്കില് ലക്ഷങ്ങള് വെട്ടിച്ച യൂത്ത് ലീഗ് നേതാവ്...
5 July 2022 11:21 AM GMT''ബ്രാഹ്മണ മേല്ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്നു'': ബോധേശ്വരന്റെ...
5 July 2022 10:21 AM GMT