കേരളാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങും

കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.ഗോകുലം എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും തമ്മിലാണ് ആദ്യ മല്‍സരം. ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്.ആകെ പത്തു ടീമുകള്‍ കെ പി എല്ലില്‍ മാറ്റുരയ്ക്കും.

കേരളാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങും

കൊച്ചി: ഏഴാമത് കേരളാ പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2019- 2020 ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15-ന് കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ഗോകുലം എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും തമ്മിലാണ് ആദ്യ മല്‍സരം. ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്.ആകെ പത്തു ടീമുകള്‍ കെ പി എല്ലില്‍ മാറ്റുരയ്ക്കും.

ഗോകുലം എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി, ഗോള്‍ഡന്‍ ത്രെഡ്‌സ്, ലൂകാ എഫ് സി, കോവളം എഫ് സി എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും സാറ്റ് തിരൂര്‍, കണ്ണൂര്‍ എഫ് സി, കേരള പോലിസ്, എഫ് സി കേരള, എം എ കോളജ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു. ഹോം ആന്‍ഡ് എവേ എന്ന ക്രമത്തിലാണ് മല്‍സരങ്ങള്‍. ആദ്യ റൗണ്ടില്‍ 20 മല്‍സരങ്ങള്‍ ആണ് ഉണ്ടാവുക. രണ്ടാം റൗണ്ട് മല്‍സരങ്ങള്‍, സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന്റെ ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും തീരുമാനിക്കുക. ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15-ന് ആരംഭിച്ച് 2020 ജനുവരി 18-ന് സമാപിക്കുമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top