Football

നാലു തവണ കോപ ലിബര്‍ട്ടഡോറസ് കിരീടം ചൂടുന്ന ആദ്യ ബ്രസീലിയന്‍ ക്ലബ്ബായി ഫ്‌ലെമെംഗോ

നാലു തവണ കോപ ലിബര്‍ട്ടഡോറസ് കിരീടം ചൂടുന്ന ആദ്യ ബ്രസീലിയന്‍ ക്ലബ്ബായി ഫ്‌ലെമെംഗോ
X

ലിമ: കോപ ലിബര്‍ട്ടഡോറസ് ഫൈനലില്‍ പാല്‍മെയ്റാസിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്‌ലെമെംഗോ. പെറുവിലെ ലിമയിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ നടന്ന പോരാട്ടത്തിലാണ് ഫ്‌ലെമെംഗോ തങ്ങളുടെ നാലാം കിരീടം ചൂടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ബ്രസീലിയന്‍ ക്ലബ്ബായി ഫ്‌ലെമെംഗോ മാറി. ഈ വിജയം 2021ലെ ഫൈനലില്‍ പാല്‍മെയ്റാസിനോട് 2-1ന് തോറ്റതിന്റെ കണക്കുതീര്‍ക്കുന്നതായി മാറി.

മല്‍സരത്തിന്റെ 67ാം മിനിറ്റില്‍ ഡി അറാസ്‌കീറ്റ എടുത്ത കോര്‍ണറില്‍ നിന്ന് പ്രതിരോധനിര താരം ഡാനിലോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് വിജയത്തിന് വഴിയൊരുക്കിയത്. 33 ഫൗളുകളും ഏഴ് യെല്ലോ കാര്‍ഡുകളും കണ്ട മല്‍സരം കടുപ്പമേറിയതായിരുന്നു. കളിയുടെ അവസാന നിമിഷം ലഭിച്ച അവസരം വിറ്റോര്‍ റോക്കി പാഴാക്കിയത് പാല്‍മെയ്റാസിന് തിരിച്ചടിയായി.

പരിശീലകന്‍ ഫിലിപ്പെ ലൂയിസിനു കീഴിലാണ് ഫ്‌ലെമെംഗോയുടെ കിരീട നേട്ടം. ഇതോടെ കളിക്കാരനായും പരിശീലകനായും കിരീടം നേടുന്ന ഒന്‍പതാമത്തെ വ്യക്തിയായി ഫിലിപ്പെ ലൂയിസ് മാറി. 2019ലും 2022ലുമാണ് ഫിലിപ്പെ ലൂയിസ് ഫ്‌ലെമെംഗോക്കൊപ്പം കളിക്കാരനായി കിരീടം നേടിയത്. ഇത് ബ്രസീലിന്റെ തുടര്‍ച്ചയായ ഏഴാമത്തെ കോപ ലിബര്‍ട്ടഡോറസ് കിരീട നേട്ടമാണ്. നിലവില്‍ നാലു കിരീടങ്ങളുമായി ഫ്‌ലെമെംഗോ അര്‍ജന്റീനയുടെ എസ്റ്റുഡിയന്റസിനൊപ്പം എത്തി. ഏഴു കിരീടങ്ങളുള്ള ഇന്‍ഡിപെന്‍ഡിയന്റെ മാത്രമാണ് ഇനി അവര്‍ക്ക് മുന്നിലുള്ളത്.

Next Story

RELATED STORIES

Share it