Football

ഫൈനലിസിമ; അര്‍ജന്റീന-സ്‌പെയിന്‍ മല്‍സരം മാര്‍ച്ച് 27ന് ദോഹയില്‍

ലുസൈല്‍ സ്റ്റേഡിയം വേദിയാകും

ഫൈനലിസിമ; അര്‍ജന്റീന-സ്‌പെയിന്‍ മല്‍സരം മാര്‍ച്ച് 27ന് ദോഹയില്‍
X

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ മല്‍സരം 2026 മാര്‍ച്ച് 27ന് നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തറിലെ ദോഹയാണ് ആതിഥേയ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്തമായ ലുസൈല്‍ സ്റ്റേഡിയം വേദിയാകും. കോപ്പ അമേരിക്ക 2024 ചാംപ്യന്മാരായ അര്‍ജന്റീനയും യുവേഫ യൂറോ 2024 വിജയികളായ സ്‌പെയിനും തമ്മിലാണ് മല്‍സരം നടക്കുന്നത്.

ടീമുകള്‍ വരുന്നതു മുതല്‍ പത്രസമ്മേളനങ്ങള്‍ വരെയുള്ള ഒരു പ്രധാന ഫൈനലിന്റെ മഹത്തായ അന്തരീക്ഷം ഈ ഇവന്റില്‍ പുനഃസൃഷ്ടിക്കാനാണ് ഫിഫ ഉദ്ദേശിക്കുന്നത്. 2022 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ കിരീട വിജയിച്ചതിനു സാക്ഷ്യം വഹിച്ച വേദിയാണ് ലുസൈല്‍ സ്റ്റേഡിയം.

Next Story

RELATED STORIES

Share it