പരിശീലനത്തിനിറങ്ങാതെ റൊണാള്‍ഡോ; സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പം ഇറങ്ങിയില്ല
2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായത്.

ദോഹ: വീണ്ടും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ ചൊടിപ്പിച്ച് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിന് താരം ഇറങ്ങിയില്ല. സബ്സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനായിരുന്നു കോച്ച് സാന്റോസിന്റെ ഉത്തരവ്. എന്നാല്‍ ലോക ഫുട്‌ബോളര്‍ ഇത് വിസമ്മതിക്കുകയായിരുന്നു.സ്വിസിനെതിരേ ഇറക്കിയ ബെഞ്ച് ടീമിന് മാത്രമായുള്ള പരിശീലന സെഷനിലാണ് റൊണാള്‍ഡോ വിട്ടുനിന്നത്.

നേരത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മല്‍സരത്തില്‍ രണ്ടാം പകുതിക്ക് ശേഷം റൊണാള്‍ഡോയെ സാന്റോസ് പിന്‍വലിച്ചിരുന്നു. ഇതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റൊണാള്‍ഡോയുടെ ഈ നീക്കത്തിനെതിരേ സാന്റോസും രംഗത്ത് വന്നിരുന്നു. തുടര്‍ന്നുള്ള പ്രീക്വാര്‍ട്ടറിലാണ് ഇതിഹാസ താരത്തെ സാന്റോസ് ബെഞ്ചിലിരുത്തിയത്. രണ്ടാം പകുതിയിലാണ് മുന്‍ യുനൈറ്റഡ് താരത്തെ സാന്റോസ് പകരക്കാരനായി ഇറക്കിയത്. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 6-1ന്റെ ജയവും നേടി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തിരുന്നു. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായത്.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT