Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയ വിവാദ പോസ്റ്റര്‍ ഫിഫ പിന്‍വലിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയ വിവാദ പോസ്റ്റര്‍ ഫിഫ പിന്‍വലിച്ചു
X

പാരിസ്: വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായ വിവാദ ലോകകപ്പ് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ച് ഫിഫ. ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററില്‍ നിന്നും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രം ഒഴിവാക്കിയത് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. വിവാദ പോസ്റ്റ് ഒഴിവാക്കി റൊണാള്‍ഡോയുടെ ചിത്രം കൂടി അടങ്ങിയ പുതിയ പോസ്റ്റര്‍ ഫിഫ പകരം പുറത്തിറക്കി.

നേരത്തെ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ നറുക്കെടുപ്പ് ചടങ്ങിന് മുന്നോടിയായി ആണ് വിവാദ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. മെസ്സി, എംബാപ്പെ, ഹലാന്‍ഡ് എന്നിവരടക്കം പ്രമുഖ താരങ്ങളുടെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററില്‍ പോര്‍ച്ചുഗലില്‍ നിന്നും ബ്രൂണോ ഫെര്‍ണാണ്ടസിന്റ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയത്. ഇതോടെ വിമര്‍ശനവുമായി ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തി.

വര്‍ഷങ്ങളായി ഫിഫ റൊണാള്‍ഡോയോട് കാണിക്കുന്ന അവഗണനയുടെയും മെസ്സിയോട് കാണിക്കുന്ന ചായ്വിന്റെയും പുതിയ തെളിവാണ് പോസ്റ്റര്‍ എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് വിവാദ പോസ്റ്റര്‍ പിന്‍വലിച്ചു തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോയുടെ ചിത്രം കൂടി ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇട്ടു ഫിഫ തടിയൂരിയത്. അമേരിക്ക, കാനഡ , മെക്‌സിക്കോ എന്നിവര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ നിലവില്‍ യോഗ്യത നേടിയ 42 ടീമുകള്‍ അടക്കം 48 ടീമുകള്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it