Football

യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്‌സനലും സെമിയില്‍

സ്ലാവിഹാ പ്രാഗിനെ 3-4ന് തോല്‍പ്പിച്ചാണ് ചെല്‍സി സെമിയിലേക്ക് കടന്നത്. ഇരുപാദങ്ങളിലുമായി 5-3ന്റെ ജയമാണ് ചെല്‍സി നേടിയത്.

യൂറോപ്പാ ലീഗ്; ചെല്‍സിയും ആഴ്‌സനലും സെമിയില്‍
X

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെല്‍സിയും ആഴ്‌സനലും സെമിയില്‍ പ്രവേശിച്ചു. സ്ലാവിഹാ പ്രാഗിനെ 3-4ന് തോല്‍പ്പിച്ചാണ് ചെല്‍സി സെമിയിലേക്ക് കടന്നത്. ഇരുപാദങ്ങളിലുമായി 5-3ന്റെ ജയമാണ് ചെല്‍സി നേടിയത്. ക്വാര്‍ട്ടര്‍ ആദ്യ പാദ സെമിയില്‍ 1-0ന് ചെല്‍സി ജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാം പാദമല്‍സരത്തില്‍ പെഡ്രോ(5,27), ഡെലി(9), ജിറൗഡ്(17) എന്നിവരാണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ സ്ലാവിഹ ചെല്‍സിയെ ഞെട്ടിച്ചിരുന്നു. സോക്ക്, സെവിക്ക് എന്നിവര്‍ സ്ലാവിഹയ്ക്കായി ഗോള്‍ നേടി.

ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളും സ്ലാവിഹ നേടി. തുടര്‍ന്നുള്ള മിനിറ്റുകളില്‍ വേണ്ടിയിരുന്ന രണ്ട് ഗോളിന്റെ ലീഡ് നേടാന്‍ സ്ലാവിഹയ്ക്കായില്ല. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയെ 1-0ന് തോല്‍പ്പിച്ചാണ് ആഴ്‌സനല്‍ സെമി ടിക്കറ്റെടുത്തത്. ലക്കാസെറ്റേയാണ് ആഴ്‌സനലിന്റെ ഏക ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ആഴ്‌സനല്‍ 2-0ന് ലീഡ് നേടിയിരുന്നു. ഇരുപാദങ്ങളിലുമായി 3-0ന്റെ ജയമാണ് ആഴ്‌സനല്‍ നേടിയത്.

ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ട് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ 2-0ന് തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 4-4 എന്ന നിലയിലായിരുന്നു സ്‌കോര്‍. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ഫ്രാങ്ക്ഫര്‍ട്ടിന്റെ സെമി പ്രവേശനം. മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് കബ്ബ് വിയ്യാറലിനെ 2-0ന് വലന്‍സിയ്യ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 5-1ന്റെ ജയമാണ് സ്‌പെയിന്‍ ക്ലബ്ബ് വലന്‍സിയ നേടിയത്. വലന്‍സിയയും സെമിയില്‍ കടന്നു.

Next Story

RELATED STORIES

Share it