Latest News

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
X

ഹൈദരാബാദ്: തെലങ്കാനയിലെ സനത്‌നഗറില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. രേണുക (38)യെയാണ് ഭര്‍ത്താവ് നരേഷ് (40) കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്.

ഫത്തേനഗറിലെ ഒരു ഫ്‌ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്ന നരേഷ്, ഭാര്യയും മൂന്നു മക്കളുമായി ഇതേ ഫ്‌ലാറ്റില്‍ തന്നെയായിരുന്നു താമസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണുക അജ്ഞാതരുമായി ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തുടര്‍ച്ചയായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ ഈ വിഷയത്തെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്ന് നരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പോലിസ് തെളിവുകള്‍ ശേഖരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പ്രതിയെ കണ്ടെത്താനായി പോലിസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it