Football

യൂറോ യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം

നോര്‍വെയെ 2-1ന് സ്‌പെയിന്‍ തോല്‍പ്പിച്ചപ്പോള്‍ ഫിന്‍ലാന്റിനെ ഏകപക്ഷീയമായ രണ്ടുഗോളിന് ഇറ്റലി തോല്‍പിച്ചു. കളിയുടെ മൂഴുവന്‍ ആധിപത്യവും കൈക്കലാക്കിയ സ്‌പെയിന്‍ നോര്‍വേയ്‌ക്കെതിരേ 16ാം മിനിറ്റില്‍ ലീഡ് നേടി. റൊഡ്രിഗോയാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് 65ാം മിനിറ്റില്‍ ജോഷ്വാ കിങ് നോര്‍വേയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി.

യൂറോ യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം
X

മാഡ്രിഡ്: യൂറോ 2020 യോഗ്യതാ മല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനിനും ഇറ്റലിക്കും ജയം. നോര്‍വെയെ 2-1ന് സ്‌പെയിന്‍ തോല്‍പ്പിച്ചപ്പോള്‍ ഫിന്‍ലാന്റിനെ ഏകപക്ഷീയമായ രണ്ടുഗോളിന് ഇറ്റലി തോല്‍പിച്ചു. കളിയുടെ മൂഴുവന്‍ ആധിപത്യവും കൈക്കലാക്കിയ സ്‌പെയിന്‍ നോര്‍വേയ്‌ക്കെതിരേ 16ാം മിനിറ്റില്‍ ലീഡ് നേടി. റൊഡ്രിഗോയാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് 65ാം മിനിറ്റില്‍ ജോഷ്വാ കിങ് നോര്‍വേയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി.

പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. തുടര്‍ന്ന് 71ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഒരു പനേകാ പെനാല്‍റ്റിയിലൂടെ സ്‌പെയിനിന്റെ വിജയ ഗോള്‍ നേടി. റാമോസിന്റെ സീസണിലെ 16ാം ഗോളാണിത്. കരിയറില്‍ 90 ഗോളാണ് റാമോസ് നേടിയത്. ഏഴാം മിനിറ്റില്‍ ബാരെല്ലായിലൂടെയാണ് ഫിന്‍ലാന്റിനെതിരേ ഇറ്റലി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 74ാം മിനിറ്റില്‍ 19കാരനായ മോയിസ് കീനിലൂടെ ഇറ്റലി ലീഡ് നേടി ജയം കൈക്കലാക്കി. യുവന്റസ് സ്‌ട്രൈക്കറായ കീനിന്റെ ഇറ്റലിയ്ക്കായുള്ള രണ്ടാം മല്‍സരമായിരുന്നു ഇത്. മറ്റ് മല്‍സരങ്ങളില്‍ ജോര്‍ജിയയെ 02ന് സ്വിറ്റ്‌സര്‍ലന്റ് തോല്‍പിച്ചപ്പോള്‍ റുമേനിയയെ സ്വീഡന്‍ 1-2ന് തകര്‍ത്തു.

Next Story

RELATED STORIES

Share it