Football

യൂറോ പ്രീക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്; പോര്‍ച്ചുഗലിന് ബെല്‍ജിയം, ഇംഗ്ലണ്ടിന് എതിരാളി ജര്‍മ്മനി

ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഇതേ ദിവസം ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കിനോട് ഏറ്റുമുട്ടും.

യൂറോ പ്രീക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്; പോര്‍ച്ചുഗലിന് ബെല്‍ജിയം, ഇംഗ്ലണ്ടിന് എതിരാളി ജര്‍മ്മനി
X



വെംബ്ലി: യൂറോ കപ്പ് 2020ന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച 16 ടീമിന്റെ എതിരാളികളെ അറിയാം. ഗ്രൂപ്പ് എയില്‍ നിന്ന് ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവരും ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നിവരും ഗ്രൂപ്പ് സിയില്‍ നിന്ന് നെതര്‍ലാന്റസ്, ഓസ്ട്രിയ, ഉക്രെയ്ന്‍ എന്നിവരുമാണ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.


ഗ്രൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ക്രൊയേഷ്യ എന്നിവരും ഗ്രൂപ്പ് ഇയില്‍ നിന്ന് സ്വീഡന്‍, സ്‌പെയിന്‍ എന്നിവരും എഫില്‍ നിന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മ്മനി എന്നിവരും അവസാന 16ല്‍ ഇടം നേടി.


പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ വെയ്ല്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും. 27 ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഇതേ ദിവസം ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കിനോട് ഏറ്റുമുട്ടും. 28ന് ബെല്‍ജിയം പോര്‍ച്ചുഗലുമായി കൊമ്പുകോര്‍ക്കും. ഇതേ ദിവസം ക്രൊയേഷ്യ സ്‌പെയിനിനോട് ഏറ്റുമുട്ടും. 29ന് ഇംഗ്ലണ്ട് ജര്‍മ്മനിയുമായും ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലാന്റുമായും പോരാടും. അവസാന പ്രീക്വാര്‍ട്ടറില്‍ 30ന് സ്വീഡന്‍ ഉക്രെയ്‌നുമായി ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it