Football

യൂറോ കപ്പ്; എക്‌സ്ട്രാ ടൈമില്‍ ഉക്രെയ്ന്‍ ക്വാര്‍ട്ടറില്‍

116ാം മിനിറ്റില്‍ ഇറക്കിയ ഡോവബിക്കാണ് 120ാം മിനിറ്റില്‍ ഉക്രെയ്‌ന്റെ വിജയഗോള്‍ നേടിയത്.

യൂറോ കപ്പ്; എക്‌സ്ട്രാ ടൈമില്‍ ഉക്രെയ്ന്‍ ക്വാര്‍ട്ടറില്‍
X


ഹാംഡെന്‍: സ്വീഡനെ 2-1ന് തകര്‍ത്ത് ഉക്രെയ്ന്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍.2006ന് ശേഷം ആദ്യമായാണ് ഉക്രെയ്ന്‍ യൂറോ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മല്‍സരം എക്‌സ്ട്രാടൈമിലേക്ക് നീങ്ങുകയായിരുന്നു. 116ാം മിനിറ്റില്‍ കോച്ചും ഉക്രെയ്‌ന്റെ എക്കാലത്തെയും മികച്ച താരവുമായ ഷെവ്‌ഷെങ്കോ നടത്തിയ സബ്‌സ്റ്റിയുഷനാണ് ഉക്രെയ്‌ന് ചരിത്ര ജയം നല്‍കിയത്. 116ാം മിനിറ്റില്‍ ഇറക്കിയ ഡോവബിക്കാണ് 120ാം മിനിറ്റില്‍ ഉക്രെയ്‌ന്റെ വിജയഗോള്‍ നേടിയത്. സിന്‍ഷെങ്കോയിലൂടെ ഉക്രെയ്ന്‍ തന്നെയാണ് 27ാം മിനിറ്റില്‍ ലീഡെടുത്തത്. തുടര്‍ന്ന് ഫോഴ്‌സ്‌ബെര്‍ഗിലൂടെ സ്വീഡന്‍ തിരിച്ചടിച്ചു. ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു.മികച്ച പോരാട്ടമാണ് ഇരുടീമും കാഴ്ചവച്ചത്. ഇംഗ്ലണ്ടാണ് ഉക്രെയ്‌ന്റെ ക്വാര്‍ട്ടറിലെ എതിരാളി.




Next Story

RELATED STORIES

Share it