Football

യൂറോ കപ്പ്; ചെക്ക് വീണു; ഡെന്‍മാര്‍ക്ക് സെമിയില്‍

2-1നാണ് ഡെന്‍മാര്‍ക്കിന്റെ ജയം.

യൂറോ കപ്പ്; ചെക്ക് വീണു; ഡെന്‍മാര്‍ക്ക് സെമിയില്‍
X


ബാക്കു: യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി അവര്‍ സെമിയിലേക്ക് കുതിച്ചു. 1992ന് ശേഷം ആദ്യമായാണ് ഡെന്‍മാര്‍ക്ക് യൂറോ സെമിയില്‍ പ്രവേശിക്കുന്നത്. 2-1നാണ് ഡെന്‍മാര്‍ക്കിന്റെ ജയം. തോമസ് ഡെലേനി, കാസ്‌പെര്‍ ഡോല്‍ബെര്‍ഗ് എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ സ്‌കോറര്‍മാര്‍. അഞ്ചാം മിനിറ്റിലും 42ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയില്‍ ചെക്ക് ഉണര്‍ന്നു കളിച്ചെങ്കിലും ഡെന്‍മാര്‍ക്ക് പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 49ാം മിനിറ്റില്‍ ഈ യൂറോയിലെ വണ്ടര്‍ ഗോള്‍ ഉടമ പാട്രിക്ക് ഷിക്കിലൂടെ ചെക്ക് ആശ്വാസ ഗോള്‍ നേടി.




Next Story

RELATED STORIES

Share it