Football

യൂറോ കപ്പ് യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം

ഡെന്‍മാര്‍ക്ക് ഗിബ്രാല്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു

യൂറോ കപ്പ് യോഗ്യത; സ്‌പെയിനിനും ഇറ്റലിക്കും ജയം
X

റോം: യൂറോ കപ്പ്-2020 യോഗ്യതാ മല്‍സരങ്ങളില്‍ സ്‌പെയിന്‍, ഇറ്റലി എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. റൊമാനിയക്കെതിരേ സ്‌പെയിന്‍ 2-1 ന്റെ ജയമാണ് സ്വന്തമാക്കിയത്. അര്‍മേനിയയെ 3-1ന് ഇറ്റലി തോല്‍പ്പിച്ചു. സ്‌പെയിനിനു വേണ്ടി 29ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 47ാം മിനിറ്റില്‍ അല്‍കാസര്‍ ആണ് സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് എഫില്‍ ഒന്നാമതാണ്. ബെലോട്ടിയുടെ ഇരട്ട ഗോളാണ് അര്‍മേനിയക്കെതിരേ ഇറ്റലിക്ക് ജയം നല്‍കിയത്. പെല്‍ഗിരിനിയാണ് ഇറ്റലിക്കു വേണ്ടി മൂന്നാമതു വല കുലുക്കിയത്. ജയത്തോടെ ഇറ്റലി ഗ്രൂപ്പ് ജെയില്‍ ഒന്നാമതെത്തി. മറ്റ് മല്‍സരങ്ങളില്‍ ഫിന്‍ലാന്റ് ഗ്രീസിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഡെന്‍മാര്‍ക്ക് ഗിബ്രാല്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. ഇസ്രായേല്‍-മാസിഡോനിയാ മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചു.



Next Story

RELATED STORIES

Share it