Football

യൂറോ യോഗ്യത: ഇറ്റലിക്കും സ്‌പെയ്‌നിനും ജയം

6-0നാണ് അസൂരിപ്പടയുടെ ജയം. സ്‌റ്റെഫാനോ സെന്‍സി(17), മാര്‍ക്കോ വെരാട്ടി(32), ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല(35, 45), കീന്‍(69), ലിയാണോര്‍ഡോ പാവോല്‍റ്റി(76) എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയവര്‍.

യൂറോ യോഗ്യത: ഇറ്റലിക്കും സ്‌പെയ്‌നിനും ജയം
X

റോമ: യൂറോ 2020 യോഗ്യതാ മല്‍സരങ്ങളില്‍ ഇറ്റലിക്കും സ്‌പെയ്‌നിനും ജയം. ലിറ്റന്‍സ്‌റ്റെയിനെതിരേ ഗോള്‍മഴ പെയ്യിച്ചാണ് ഇറ്റലി ജയിച്ചത്. 6-0നാണ് അസൂരിപ്പടയുടെ ജയം. സ്‌റ്റെഫാനോ സെന്‍സി(17), മാര്‍ക്കോ വെരാട്ടി(32), ഇരട്ട ഗോളുകളുമായി ഫാബിയോ ക്വാഗ്ലിയരെല്ല(35, 45), കീന്‍(69), ലിയാണോര്‍ഡോ പാവോല്‍റ്റി(76) എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടിയവര്‍. 10 വര്‍ഷത്തിന് ശേഷമാണ് ഫാബിയോ ക്വാഗ്ലിയരെല്ല ഇറ്റലിക്കായി ഗോള്‍ നേടുന്നത്. രണ്ടു ഗോളുകളും പെനല്‍റ്റി ആയിരുന്നു. നേരത്തെ ഫിന്‍ലാന്റിനെതിരായ മല്‍സരത്തിലും 2-0ന് ഇറ്റലി ജയിച്ചിരുന്നു. റാങ്കിങില്‍ 181ാം സ്ഥാനത്താണ് ലിറ്റന്‍സ്‌റ്റെയിന്‍.

കരുത്തരായ സ്‌പെയിന്‍ മാള്‍ട്ടയെ 2-0നാണ് തോല്‍പ്പിച്ചത്. ചെല്‍സി സ്‌െ്രെടക്കര്‍ ആല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിന്റെ രണ്ട് ഗോളും നേടിയത്. 31, 73 മിനിറ്റുകളിലാണ് മൊറാട്ട ഗോള്‍ നേടിയത്. നോര്‍വേയ്‌ക്കെതിരായ ആദ്യ മല്‍സരത്തിലും സ്‌പെയിന്‍ ജയിച്ചിരുന്നു. 173ാം റാങ്കുകാരാണ് മാള്‍ട്ട. മറ്റ് യോഗ്യതാ മല്‍സരങ്ങളില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റ് ജോര്‍ജിയയെ 1-0ന് തോല്‍പ്പിച്ചു. അര്‍മേനിയ ഫിന്‍ലാന്റിനെ 2-0നും തോല്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്റ്-ഡെന്‍മാര്‍ക്ക് മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. നേര്‍വേ-സ്വീഡന്‍ മല്‍സരവും 3-3 സമനിലയിലാണ് പിരിഞ്ഞത്.

Next Story

RELATED STORIES

Share it