Football

യൂറോ കപ്പില്‍ ഇറ്റലിയെ ഞെട്ടിച്ച് ഓസ്ട്രിയ കീഴടങ്ങി

ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍-ബെല്‍ജിയം മല്‍സരത്തിലെ വിജയിയെ ഇറ്റലി നേരിടും.

യൂറോ കപ്പില്‍ ഇറ്റലിയെ ഞെട്ടിച്ച് ഓസ്ട്രിയ കീഴടങ്ങി
X


റോം: യൂറോ കപ്പില്‍ അനായാസം ക്വാര്‍ട്ടറില്‍ കേറാമെന്ന ഇറ്റലിയുടെ മോഹങ്ങളെ എക്‌സ്ട്രാടൈമം വരെ നീട്ടി തോല്‍വി അടിയറ വച്ച് ഓസ്ട്രിയ. 2-1ന് ഓസ്ട്രിയയെ തോല്‍പ്പിച്ചാണ് ഇറ്റലി ക്വാര്‍ട്ടറില്‍ കടന്നത്. 31 മല്‍സരത്തിലെ തോല്‍വി അറിയാതെയുള്ള അപരാജിത കുതിപ്പാണ് ഇറ്റലി തുടര്‍ന്നത്. എന്നാല്‍ മാന്‍സിനിയുടെ ഇറ്റലിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഓസ്ട്രിയ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇറ്റലിക്ക് ഓസ്ട്രിയന്‍ ഡിഫന്‍സ് ഭേദിക്കാന്‍ ആയില്ല. എക്‌സ്ട്രാടൈമിലാണ് മല്‍സരത്തിലെ ഗോളുകള്‍ പിറന്നത്.95ാം മിനിറ്റില്‍ കിയേസയാണ് അസൂറികളുടെ ആദ്യ ഗോള്‍ നേടിയത്. 105ാം മിനിറ്റിലാണ് പെസ്സിനയിലൂടെ ഇറ്റലി രണ്ടാം ഗോള്‍ നേടിയത്. ഇറ്റലിയെ ഞെട്ടിച്ച് കൊണ്ട് 114ാം മിനിറ്റില്‍ കലാഡിസിക്ക് ഓസ്ട്രിയയുടെ ആശ്വാസ ഗോള്‍ നേടി. ചരിത്രത്തില്‍ ആദ്യമായി യൂറോ പ്രീക്വാര്‍ട്ടറില്‍ കടന്ന ഓസ്ട്രിയ മികച്ച അവസരങ്ങളും സൃഷ്ടിച്ചിരുന്നു. 11 മല്‍സരങ്ങളില്‍ ഗോള്‍ വഴങ്ങാതെയുള്ള അസൂരികളുടെ റെക്കോഡും ഓസ്ട്രിയ ഇന്ന് തിരുത്തി. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍-ബെല്‍ജിയം മല്‍സരത്തിലെ വിജയിയെ ഇറ്റലി നേരിടും.




Next Story

RELATED STORIES

Share it