Football

യൂറോ കലാശക്കളിയില്‍ ഇറ്റലിയുടെ എതിരാളികള്‍ ഇംഗ്ലണ്ടോ ഡെന്‍മാര്‍ക്കോ?

21 മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ല്‍ ഇംഗ്ലണ്ടും അഞ്ചില്‍ ഡെന്‍മാര്‍ക്കും ജയിച്ചു.

യൂറോ കലാശക്കളിയില്‍ ഇറ്റലിയുടെ എതിരാളികള്‍ ഇംഗ്ലണ്ടോ ഡെന്‍മാര്‍ക്കോ?
X


വെംബ്ലി: യൂറോ കപ്പ് 2020 എഡിഷന്റെ ഫൈനലില്‍ മുന്‍ ലോകചാംപ്യന്‍മാരായ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. ഇംഗ്ലിഷ് ഫുട്‌ബോള്‍ ടീമിന്റെ തട്ടകമായ വെംബ്ലിയില്‍ ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും സെമിയില്‍ ഇന്ന് നേരിട്ട് ഇറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്ന് പ്രവചനാധീതം. ഇംഗ്ലണ്ട് ആദ്യ യൂറോകപ്പ് കിരീടത്തിനായുള്ള പ്രയാണത്തിലാണ്. ഡെന്‍മാര്‍ക്കാവട്ടെ 1992ല്‍ നേടിയ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലും. 1966ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു വലിയ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. മികച്ച പോരാട്ടവുമായാണ് ഇംഗ്ലിഷ് പടവരുന്നത്.

എന്നാല്‍ അവിചാരിത കുതിപ്പാണ് ഡെന്‍മാര്‍ക്ക് നടത്തുന്നത്. സൗത്ത് ഗേറ്റിനെയും കുട്ടികളെയും തോല്‍പ്പിക്കുക എളുപ്പമാവില്ലെന്ന് കോച്ച് കാസ്പര്‍ യൂള്‍മണ്ടിനും അറിയാം. അവസാന കണക്കില്‍ ഡെന്‍മാര്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തിയിരുന്നു. 21 മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12ല്‍ ഇംഗ്ലണ്ടും അഞ്ചില്‍ ഡെന്‍മാര്‍ക്കും ജയിച്ചു. അഞ്ച് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനും ഡെന്‍മാര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്.


ടൂര്‍ണ്ണമെന്റില്‍ ഒരു ഗോളും വഴങ്ങാത്ത ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഇന്ന് എളുപ്പമാവുമെന്നാണ് കോച്ചിന്റെ ഭാഷ്യം.ഹാരി കെയ്ന്‍, ലൂക്ക് ഷോ, മഗ്വയര്‍, സ്‌റ്റോണ്‍സ്, വാല്‍ക്കര്‍, സാഞ്ചോ എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ ഇറക്കിയേക്കും. തുടക്കം മോശമാക്കിയെങ്കിലും ഓരോ മല്‍സരങ്ങള്‍ കഴിയും തോറും മികച്ച പോരാട്ടവീര്യവുമായാണ് ഡെന്‍മാര്‍ക്ക് കുതിക്കുന്നത്. അവസാന മൂന്ന് മല്‍സരങ്ങളില്‍ 10 ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിക്കാന്‍ എറിക്‌സണ്‍ന്റെ ടീമിനായിട്ടുണ്ട്. എറിക്‌സണ്‍ കുഴഞ്ഞവീണ ആദ്യ മല്‍സരത്തിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രത്യേക പരിഗണനയും ആരാധനയും ലഭിച്ച ഡെന്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ കുതിപ്പിന് വിരാമമിടുമോ എന്ന് കണ്ടറിയാം.രാത്രി 12.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it