Football

യൂറോ കപ്പ്; ഡെന്‍മാര്‍ക്കിന് ഇന്ന് ചെക്ക് റിപ്പബ്ലിക്ക് വെല്ലുവിളി

രാത്രി 9.30നാണ് മല്‍സരം.

യൂറോ കപ്പ്; ഡെന്‍മാര്‍ക്കിന് ഇന്ന് ചെക്ക് റിപ്പബ്ലിക്ക് വെല്ലുവിളി
X


ബാക്കു: യൂറോ കപ്പിലെ ഇന്നത്തെ ആദ്യ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. 1992ലെ യൂറോ ചാംപ്യന്‍മാരായ ഡെന്‍മാര്‍ക്കിന് ഗ്രൂപ്പ് ഘട്ടം കടുത്തതായിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ റഷ്യയെ 4-1ന് പരാജയപ്പെടുത്തി അവര്‍ വന്‍ തിരിച്ചുവരവ് നടത്തി. പ്രീക്വാര്‍ട്ടറില്‍ വെയ്ല്‍സിനെതിരേയും നാല് ഗോളടിച്ചാണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറിലേക്ക് കടന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനവുമായെത്തിയ ചെക്ക് പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ഹോളണ്ടിനെയാണ് വീഴ്ത്തിയത്. നാല് ഗോള്‍ നേടിയ യൂറോയിലെ താരാമാവാന്‍ കൊതിക്കുന്ന പാട്രിക്ക് ഷിക്കാണ് അവരുടെ തുരുപ്പ് ചീട്ട്. രാത്രി 9.30നാണ് മല്‍സരം. 1996ല്‍ ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് യൂറോ കിരീടം നഷ്ടമായ ചെക്കിന് വീണ്ടും കിരീടം നേടാനുള്ള അവസരമാണ് മുന്നിലുള്ളത്. 92ന് ശേഷം കിരീടം നേടാന്‍ ഡെന്‍മാര്‍ക്കിന് ആംസ്റ്റര്‍ഡാമില്‍ ജയിക്കാന്‍ ഇന്ന് നന്നായി വിയര്‍ക്കേണ്ടി വരും.




Next Story

RELATED STORIES

Share it