Football

യൂറോ കപ്പില്‍ ഹോളണ്ട് വീണു; ചെക്ക് ക്വാര്‍ട്ടറില്‍

55ാം മിനിറ്റില്‍ ഹോളണ്ടിന്റെ ഡി ലിറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.

യൂറോ കപ്പില്‍ ഹോളണ്ട് വീണു; ചെക്ക് ക്വാര്‍ട്ടറില്‍
X


ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ നിന്ന് വമ്പന്‍മാരായ ഹോളണ്ട് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കാണ് ഓറഞ്ച് പടയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പുറത്താക്കിയത്. ഒപ്പത്തിനൊപ്പം നിന്നെങ്കിലും മികച്ച അവസരങ്ങളിലൂടെ ചെക്ക് മുന്നേറുകയായിരുന്നു. 55ാം മിനിറ്റില്‍ ഹോളണ്ടിന്റെ യുവന്റസ് താരം മാത്യൂസ് ഡി ലിറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ചെക്കിന്റെ രണ്ട് ഗോളും വീണത്. ഡി ലിറ്റിന്റെ അഭാവം ടീമിനെ തളര്‍ത്തി. 10പേരായി ചുരുങ്ങിയെങ്കിലും ഓറഞ്ച് പട പോരാട്ടം നിര്‍ത്തിയില്ല. 68ാം മിനിറ്റില്‍ ഹോല്‍സാണ് ചെക്കിന്റെ ലീഡെടുത്തത്. 80ാം മിനിറ്റില്‍ തോമസ് ഹോള്‍സിന്റെ അസിസ്റ്റില്‍ ഈ യൂറോയിലെ വണ്ടര്‍ ഗോളിന് ഉടമയായ പാട്രിക്ക് ഷിക്കിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. അവസാന മിനിറ്റുകളില്‍ ഹോളണ്ട് പൊരുതിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. വെയ്ല്‍സിനെ വീഴ്ത്തിയ ഡെന്‍മാര്‍ക്കാണ് ചെക്കിന്റെ ക്വാര്‍ട്ടറിലെ എതിരാളി.




Next Story

RELATED STORIES

Share it