Football

പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒരുങ്ങി തന്നെ; ടോപ് ഫോറില്‍ കയറി

ആറാം സ്ഥാനത്ത് നില്‍ക്കുന്ന യുനൈറ്റഡിന്റെ ടോപ് ഫോര്‍ പ്രതീക്ഷ ഏറെ കുറെ അസ്തമിച്ചതാണ്.

പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒരുങ്ങി തന്നെ; ടോപ് ഫോറില്‍ കയറി
X


എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോര്‍ പോരാട്ടം കനക്കുന്നു. ആഴ്‌സണലും ടോട്ടന്‍ഹാമുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഇന്ന് വെസ്റ്റ്ഹാമിനെ 2-1ന് വീഴ്ത്തി ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെ പിന്‍തള്ളി നാലാം സ്ഥാനത്തേക്ക് കയറി. ആഴ്‌സണലിന് 63ഉം സ്പര്‍സിന് 61ഉം പോയിന്റാണുള്ളത്. 66 പോയിന്റുമായി നില്‍ക്കുന്ന ചെല്‍സിയുടെ ടോപ് ഫോര്‍ സ്ഥാനവും ഉറപ്പല്ല.കഴിഞ്ഞ ദിവസം അവര്‍ എവര്‍ട്ടണിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. 55 പോയിന്റുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്ന യുനൈറ്റഡിന്റെ ടോപ് ഫോര്‍ പ്രതീക്ഷ ഏറെ കുറെ അസ്തമിച്ചതാണ്.




Next Story

RELATED STORIES

Share it