Football

പ്രീമിയര്‍ ലീഗ്; ഹാവര്‍ട്‌സിന് ഡബിള്‍; ചെല്‍സിക്ക് വമ്പന്‍ ജയം

മറ്റൊരുമല്‍സരത്തില്‍ 14ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡ് ബ്രിങ്ടണെ 2-1ന് പരാജയപ്പെടുത്തി.

പ്രീമിയര്‍ ലീഗ്; ഹാവര്‍ട്‌സിന് ഡബിള്‍; ചെല്‍സിക്ക് വമ്പന്‍ ജയം
X


സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. 18ാം സ്ഥാനത്തുള്ള ബേണ്‍ലിയെ എതിരില്ലാത്ത നാല് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. കായ് ഹാവര്‍ട്‌സ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ജെയിംസ്, പുലിസിക്ക് എന്നിവരും സ്‌കോര്‍ ചെയ്തു. ലീഗില്‍ 53 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.


മറ്റൊരുമല്‍സരത്തില്‍ 14ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡ് ബ്രിങ്ടണെ 2-1ന് പരാജയപ്പെടുത്തി.മറ്റ് മല്‍സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി ലീഡ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ആസ്റ്റണ്‍ വില്ല സതാംപ്ടണിനെ എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ 15ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ 3-1ന് വീഴ്ത്തിയപ്പോള്‍ 10ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് എട്ടാം സ്ഥാനത്തുള്ള വോള്‍വ്‌സിനെ അട്ടിമറിച്ചു.




Next Story

RELATED STORIES

Share it