പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം, യുനൈറ്റഡിന് തോല്‍വി
വെള്ളിയാഴ്ച നടന്ന മല്‍സരങ്ങളില്‍ രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച് സിറ്റിയെ 3-2ന് തോല്‍പ്പിച്ചാണ് ചെല്‍സി ആദ്യ ജയം കുറിച്ചത്.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം മല്‍സരത്തില്‍ ജയം കണ്ടെത്തിയപ്പോള്‍ യുനൈറ്റഡ്് ആദ്യ തോല്‍വി നേരിട്ടു. വെള്ളിയാഴ്ച നടന്ന മല്‍സരങ്ങളില്‍ രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച് സിറ്റിയെ 3-2ന് തോല്‍പ്പിച്ചാണ് ചെല്‍സി ആദ്യ ജയം കുറിച്ചത്. എന്നാല്‍, വമ്പന്‍മാരായ ചെല്‍സിയെ നോര്‍വിച്ച് ഞെട്ടിച്ചാണ് പരാജയം ഏറ്റുവാങ്ങിയത്. പുതുമുഖ താരം ടാമി എബ്രാഹിമിന്റെ ഇരട്ടഗോളാണ് ചെല്‍സിക്ക് ആദ്യ ജയം കുറിച്ച് കൊടുത്തത്. 3, 68 മിനിറ്റുകളിലായിരുന്നു ടാമിയുടെ ഗോളുകള്‍. 17ാം മിനിറ്റില്‍ മൗണ്ടും ചെല്‍സിക്കായി വലകുലുക്കി. നോര്‍വിച്ചിനായി കാറ്റ്‌വെല്‍ ആറാം മിനിറ്റിലും പുക്കി 30ാം മിനിറ്റിലും ഗോള്‍ നേടി. ആദ്യപകുതിയില്‍ നോര്‍വിച്ച് ലീഡ് നേടി. തുടര്‍ന്ന് രണ്ട് ഗോള്‍ നേടി ചെല്‍സി വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്രിസ്റ്റല്‍ പാലസ് 2-1നാണ് തോല്‍പ്പിച്ചത്. 32ാം മിനിറ്റില്‍ ജോര്‍ദാന്‍ ആയുവിലൂടെ ക്രിസ്റ്റല്‍ പാലസാണ് ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 89ാം മിനിറ്റിലാണ് യുനൈറ്റഡിന് ഡാനിയല്‍ ജെയിംസിലൂടെ ഒപ്പത്തിനൊപ്പമെത്താനായത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ പാട്രിക്ക് വാന്‍ ആന്‍ഹോള്‍ട്ട് പാലസിന്റെ വിജയഗോള്‍ നേടി. 70ാം മിനിറ്റില്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു.
RELATED STORIES
രാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMTവര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള...
27 May 2022 2:02 PM GMTഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യം: നുജൂം...
30 April 2022 2:25 PM GMTഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്
18 April 2022 2:06 PM GMTസര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം:...
29 March 2022 10:50 AM GMT''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''-...
23 March 2022 2:20 PM GMT