Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സതാംപ്ടണിനെതിരേ

ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വമ്പന്‍മാരായ ഇന്റര്‍മിലാനെ ലാസിയോ 3-1ന് പരാജയപ്പെടുത്തി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സതാംപ്ടണിനെതിരേ
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ എന്നിവരെല്ലാം ഇന്നിറങ്ങും. യുനൈറ്റഡിന് എതിരാളി സതാംപടണ്‍ ആണ്. രണ്ട് മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷം യുനൈറ്റഡ് ലിവര്‍പൂളിനെ വീഴ്ത്തികൊണ്ട് കഴിഞ്ഞ ആഴ്ച വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.


സ്താംപടണ്‍ ആദ്യ ജയത്തിനായുള്ള കാത്തിരിപ്പിലാണ്. ലിവര്‍പൂളിന്റെ എതിരാളി ബേണ്‍മൗത്തും സിറ്റിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസും ആഴ്‌സണലിന്റെ എതിരാളി ഫുള്‍ഹാമുമാണ്. ചെല്‍സി ലെസ്റ്ററിനെതിരേ ഇറങ്ങും. മാഞ്ചസ്റ്ററിന്റെ മല്‍സരം വൈകിട്ട് അഞ്ചിനും ലിവര്‍പൂള്‍, ചെല്‍സി, സിറ്റി എന്നിവരുടെ മല്‍സരം രാത്രി 7.30നുമാണ്. ആഴ്‌സണലിന്റെ മല്‍സരം രാത്രി പത്തുമണിക്കുമാണ്.


ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വമ്പന്‍മാരായ ഇന്റര്‍മിലാനെ ലാസിയോ 3-1ന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it